Breaking News

കൊറോണക്കാലത്ത് പിറന്ന പെണ്‍കുഞ്ഞിന് ഇട്ട പേര് ‘കൊറോണ’; ദമ്പതികള്‍ ഈ പേര് ഇടാന്‍ കാരണം…

ലോകം മൊത്തം കൊറോണ വൈറസ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് വേറിട്ട വാര്‍ത്ത. അത്യന്തം ഭീതികരമായ കൊറോണക്കാലത്താണ് അവള്‍ പിറന്നത്. മഹാമാരിക്കിടയിലും

തങ്ങളുടെ വീട്ടിലേക്ക് വന്ന അതിഥിക്ക് കൊറോണ എന്ന് തന്നെ അവര്‍ പേരിട്ടു. ലക്നൌവില്‍ നിന്നും 275 കിമീ അകലെയുള്ള ഗോരക്പൂര്‍ ടൌണില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് ഇന്നലെ പെണ്‍കുഞ്ഞ് പിറന്നത്.

ഇവിടെയുള്ള സര്‍ക്കാര്‍ വനിതാ ആശുപത്രിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞ് പിറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു കുഞ്ഞിന്‍റെ ജനനം.

കുടുംബം പിന്നെ മറ്റൊന്നും ആലോചിച്ചില്ല. കുഞ്ഞിന് പേരിട്ടു. കൊറോണയെ ആളുകള്‍ ഭീതിയോടെയാണ് കാണുന്നതെങ്കിലും, കൊറോണ മൂലം ഒരുപാട് പേര്‍ മരിച്ചുവെങ്കിലും ചില നേട്ടങ്ങള്‍ സമൂഹത്തിലുണ്ടായി എന്ന് കുഞ്ഞിന്റെ

അമ്മാവന്‍ നിതേഷ് ത്രിപാഠി പറയുന്നു. കോവിഡ് രോഗബാധ സമൂഹത്തെ ഒരുമിപ്പിച്ചുവെന്നും വൈറസിനെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടാന്‍ സമൂഹത്തിന് പ്രചോദനമായി

എന്നും കുട്ടിയുടെ അമ്മാവന്‍ നിതേഷ് ത്രിപാഠി പറഞ്ഞു. വൈറസ് തീര്‍ച്ചയായും അപകടകാരിയാണ്. നിരവധി പേരുടെ ജീവനെടുത്തു. എങ്കിലും നമ്മളില്‍ കുറെ നല്ല ശീലങ്ങള്‍ ഉണ്ടാക്കാനും വൈറസ് സഹായിച്ചുവെന്നും ത്രിപാഠി കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിന്റെ മാതാപിതാക്കളോടും ബന്ധുക്കളോടുമെല്ലാം ആലോചിച്ച ശേഷമാണ് പേരിട്ടിരിക്കുന്നത്. വൈറസിനെ ഭയക്കേണ്ടതില്ല. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രം ചെയ്താല്‍ മതി.

ജനങ്ങളുടെ ഐക്യത്തിന്റെയും വൈറസിനെതിരായ പോരാട്ടത്തിന്റെയും പ്രതീകമാകും കുഞ്ഞ് എന്നും അമ്മാവന്‍ പറഞ്ഞു. ആദ്യം കേട്ടപ്പോള്‍ ആശ്ചര്യം തോന്നിയെങ്കിലും കുടുംബത്തിന്റെ വിശദീകരണം കേട്ടപ്പോള്‍ ആശുപത്രി അധികൃതരും അഭിനന്ദിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …