Breaking News

ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍…

ഒമാനില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ദോഫാര്‍, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളില്‍ ദൂരക്കാഴ്ചക്കു തടസ്സം ഉണ്ടാകുവാനും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്.

മത്സ്യബന്ധന തൊഴിലാളികള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. വാഹനങ്ങള്‍ മലവെള്ളപ്പാച്ചില്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ച്‌ ആയിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

അല്‍ റഹ്മ ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി ഞായറാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം പെയ്തു തുടങ്ങിയ കനത്ത മഴയെ തുടര്‍ന്നുണ്ടായ

മണ്ണിടിച്ചലില്‍ ജബല്‍ അല്‍ അഖ്ദര്‍ റോഡിലെ ഗതാഗതം തടസ്സപ്പെടുത്തി. ഞായറാഴ്ച രാത്രി വാഹനത്തില്‍ മലവെള്ളപ്പാച്ചില്‍ (വാദി) മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു മലയാളികളെ കാണാതായിരുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …