സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 7163 പേർ കുറഞ്ഞു .നിയമസഭയിൽ എംഎൽഎമാരുടെ ചോദ്യത്തിന് മന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
ഇതിൽ 6928 എണ്ണവും കുറഞ്ഞത് സർക്കാർ സ്കൂളിലാണ് .ഏയ്ഡഡ് സ്കൂളുകളിൽ കുറവ് 235 മാത്രം. അതേസമയം കേരള സിലബസ് പിന്തുടരുന്ന അൺ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ മുൻ വർഷത്തേക്കാൾ 7944 പേർ വർദ്ധിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY