Breaking News

ജനത്തിന് കെ എസ് ഇ ബിയുടെ തലക്കടി, മഹാമാരിയിൽ ജനം മുങ്ങി തപ്പുമ്പോൾ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു..

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പാലക്കാട് പറഞ്ഞു. നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്നും, ജീവനക്കാര്‍ക്ക് ശമ്പളമുള്‍പ്പെടെ നല്‍കേണ്ടതു ണ്ടെന്നും പറഞ്ഞ വൈദ്യുതി മന്ത്രി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് ആവശ്യമെന്നും നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും പാലക്കാട് പറഞ്ഞു.

അടുത്ത ഒരു വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ധനയാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. അഞ്ചുവര്‍ഷത്തേക്ക് പരമാവധി ഒന്നര രൂപയുടെ വര്‍ധനയും കെഎസ്ഇബി ലക്ഷ്യമിടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കെഎസ്ഇബി കൂപ്പുകുത്തിയിരിക്കുകയാണെന്നും അതിൽ നിന്നും കരകയറാൻ നിരക്ക് വർധന മഹാമാരിയുടെ പ്രതിസന്ധിക്കിടെ ജനത്തിനുമേൽ കെട്ടിവെക്കാനുള്ള നീക്കമെന്നാണ് ഇതിനെ കരുതേണ്ടത്.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെ എസ് ഇ ബി തയാറിക്കിയ താരിഫ് പെറ്റീഷന്‍ അംഗീകാരത്തിനായി തിങ്കളാഴ്ച റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കുന്നുണ്ട്. വെദ്യുതി നിരക്ക് വര്‍ധന ഉണ്ടാകുമെന്ന സ്ഥിരീകരണമാണ് മന്ത്രിയുടെ പ്രസ്താവനയിൽ ഉള്ളത്. ജീവനക്കാര്‍ക്ക് ശമ്പളമുള്‍പ്പടെ നല്‍കേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനില്‍പ്പ് കൂടി നോക്കണമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …