Breaking News

ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തയാളുടെ അപകട മരണം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഷോപ്പിന്റെ ഉടമയുടെ അപകട മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന ഷലീഷിന്റെ അപകടമരണത്തിലാണ് സഹോദരന്‍ അങ്കമാലി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഷലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹികമാധ്യമങ്ങളിലും ചില സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും അതിനാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ പറയുന്നു. 2020 ആഗസ്റ്റില്‍ അങ്കമാലിയിലുണ്ടായ അപകടത്തിലാണ് ഷലീഷ് മരണപ്പെട്ടത്.

അദ്ദേഹം ഓടിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിച്ച്‌ മറിഞ്ഞെന്നായിരുന്നു പോലീസ് വ്യക്തമാക്കിയിരുന്നത്. ഇതിനാലാണ് കുടുംബം സംശയം പ്രകടിപ്പിക്കുന്നത്. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി നിലവില്‍ ദീലിപിനെതിരേ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാനും സാധ്യതയുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …