Breaking News

ഇനി കെഎസ്‌ആര്‍ടിസിയില്‍ കിടന്നുറങ്ങി യാത്ര ചെയ്യാം; സ്വിഫ്റ്റ്‌ ബസ്‌ 11ന് നിരത്തിലിറങ്ങും…

സംസ്ഥാനത്ത് ഈ മാസം 11ന് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് നിരത്തിലിറങ്ങും. കേരള സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസ് വൈകിട്ട് 5.30ന് തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാ​ഗ് ഓഫ് ചെയ്യും. ഗതാ​ഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും.

ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ കേരള സര്‍ക്കാര്‍ നിരത്തില്‍ ഇറക്കുന്നത്. സ്വിഫ്റ്റ് ആദ്യ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കാണ്. 116 ബസാണ് സര്‍ക്കാര്‍ പദ്ധതിവിഹിതം ഉപയോഗിച്ച്‌ വാങ്ങിയത്. ഇതില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായ 99 ബസാണ് ആദ്യം നിരത്തിലിറക്കുന്നത്.

ഇതില്‍ 28 എണ്ണം എസി ബസും എട്ട് എണ്ണം എസി സ്ലീപ്പറുമാണ്. 20 ബസ് എസി സെമി സ്ലീപ്പറാണ്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിലെ കൂടുതല്‍ ബസുകളും ഉപയോ​ഗിക്കുക. ഓണ്‍ലൈന്‍ റിസവര്‍വേഷന്‍ സംവിധാനം ഉടന്‍ നടപ്പാകും. പന്ത്രണ്ടിന് ബംഗളൂരുവില്‍നിന്നുള്ള മടക്ക സര്‍വീസ്, പകല്‍ മൂന്നിന് മന്ത്രി ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്യും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …