SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. ഭരണഘടനക്കെതിരെ മുമ്പു നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്ന് മന്ത്രിയ്ക്ക് സ്ഥാനം ഒഴിയേണ്ടിവന്നത് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പരിഹാസം.
“സണ്ടി ചെറിയാൻ തെറ്റുപറ്റിയാലും തിരുത്തുന്ന ആളാ, മുൻപും അങ്ങനെയാണല്ലൊ? അതിൻ്റെ പേരിൽ ഏറെ ത്യാഗം അനുഭവിച്ച ആളുമാണ് അദ്ദേഹം. അതിൻ്റെ ഒരു സൗജന്യം കൊടുക്കാം. ശുദ്ധമനസ്സായതിനാൽ അവേശം കൊണ്ട് പറഞ്ഞു പോകുന്നതാ, പറഞ്ഞത് സത്യമൊന്നുമല്ല ” – ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് വിദ്യാഭ്യാസ ഡയറക്ടർ ഏതാനം മാസം മുമ്പ് പറഞ്ഞതും ഇതു തന്നെയല്ലെ.
അതു തന്നെയല്ലെ മന്ത്രി സജി ചെറിയാനും ആവർത്തിച്ചത്.അന്നും വിദ്യാഭ്യാസ മന്ത്രി ഡയറക്ടറുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചതാണ്. അതേ മന്ത്രി ഇപ്പോൾ മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനയെക്കതിരെയും എത്തിയിരിക്കുന്നു എന്നുള്ളതാണ് വാസ്തവം. എന്നു വച്ചാൽ എൻ്റെ വകുപ്പിനെ ആരും ചൊറിയാൻ വരണ്ടാ എന്നർത്ഥം.
NEWS 22 TRUTH . EQUALITY . FRATERNITY