Breaking News

ടൂറിസം വില്ലേജാക്കാന്‍ മണ്‍റോത്തുരുത്ത്; വരുന്നത് 2.75 കോടിയുടെ പദ്ധതികള്‍..!

മണ്‍റോത്തുരുത്തിനെ ടൂറിസം വില്ലേജാക്കി പരിഷ്‌ക്കരിക്കാന്‍ വിവിധ വികസന പദ്ധതികള്‍ക്ക് കരാറുകള്‍ ക്ഷണിച്ചു. മണ്‍റോത്തുരുത്തില്‍ 2.75 കോടിയുടെ വികസന പദ്ധതികള്‍ക്കാണ് ലക്ഷ്യമിടുന്നത്. ടൂറിസം ഭൂപടത്തില്‍ തനതായ പ്രാധാന്യം ഇന്ന് കൊല്ലം ജില്ലയിലെ മണ്‍റോത്തുരുത്തിനുണ്ട്.

കണ്ണങ്കാട്ട് ഹൗസ് ബോട്ട് ടെര്‍മിനല്‍, പെരുങ്ങാലത്ത് ബോട്ട്‌ജെട്ടി, ചെറുതോടുകളുടെ നവീകരണം, മണക്കടവ് ഭാഗത്ത് കായല്‍ക്കാഴ്ചകള്‍ കാണുന്നതിനും ബോട്ട് അടുപ്പിക്കുന്നതിനുമുള്ള

സൗകര്യമൊരുക്കല്‍, തോടുകള്‍ക്കു കുറുകെ നടപ്പാലങ്ങളുടെ നിര്‍മാണം എന്നിവയാണ് ആദ്യഘട്ടമായി നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

രണ്ടാംഘട്ടത്തില്‍ കല്ലട ജലോത്സവത്തിന്റെ ഫിനിഷിങ്‌ പോയിന്റായ കാരൂത്രക്കടവില്‍ ആധുനിക സാങ്കേതികവിദ്യയില്‍ വിനോദസഞ്ചാരികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

തുറന്ന ഓഡിറ്റോറിയം, മണല്‍ക്കടവില്‍ കുട്ടികള്‍ക്ക് വിനോദകേന്ദ്രം, പെരുങ്ങാലത്ത് സൈക്കിള്‍പാത, എന്നിവയും നിര്‍മിക്കും. സീസണ്‍ ആരംഭിച്ചതോടെ തുരുത്ത് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുള്ളത്.

പങ്കാളിത്ത വിനോദസഞ്ചാര വികസനരംഗത്ത് വലിയ കുതിപ്പാണ് മണ്‍റോത്തുരുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ടൂറിസം ഭൂപടത്തില്‍ വളരെയധികം പ്രാധാന്യം ഇന്ന് കൊല്ലം ജില്ലയിലെ മണ്‍റോത്തുരുത്തിനുണ്ട്.

About NEWS22 EDITOR

Check Also

പുത്തൂർ ടൗണിൽ എത്തുന്നവർ ഇനി പട്ടിണി കിടക്കരുത്…

ഭക്ഷണം, ജലം, വസ്ത്രം, പാർപ്പിടം, എന്നിവ മനുഷ്യന് അത്യന്താപേക്ഷിതമായ ഘടകമാണ്. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുന്ന നിരവധിപേരെ …