Breaking News

പേപ്പര്‍ പേനകളുടെ വിതരണം; കൗതുകം ഉണര്‍ത്തി പവിത്രേശ്വരം സ്കൂള്‍…!!

പുത്തൂര്‍; കൊട്ടാരക്കര പവിത്രേശ്വരം കെഎന്‍എന്‍എംഎച്ച്എസിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സമാജത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പേപ്പര്‍ പേനകളുടെ വിതരണം കഴിഞ്ഞ ദിവസം സംസ്കൃത സഭയില്‍വച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ മുരളീകൃഷ്ണന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു.

സമാജത്തിന്‍റെയും സ്കൂളിന്‍റെയും പേരുകള്‍ പതിപ്പിച്ച പേനകള്‍ കുട്ടികള്‍ക്ക് ഏറെ കൗതുകം ജനിപ്പിക്കുന്നതായിരുന്നു. സ്കൂളിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിന്‍റെ പ്രഥമഘട്ടം എന്ന നിലയില്‍ ആരംഭിച്ചതാണ് പേപ്പര്‍ പേനകളുടെ വിതരണം.

ഉപയോഗാനന്തരം എന്തും വലിച്ചെറിയപ്പെടുന്നതിലൂടെ അത് പ്രകൃതിക്കും മനുഷ്യനും നാശമാണ് വരുത്തിവെക്കുന്നത്. എന്നാല്‍ വിത്ത് അടക്കം ചെയ്തിട്ടുള്ള പേപ്പര്‍ പേനകള്‍ വലിച്ചെറിയപ്പെടുമ്പോള്‍ പ്രകൃതിക്ക്

ഒരു കുട ചാര്‍ത്തുവാനും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഒരു താങ്ങായും മനുഷ്യന് ഉപകാരപ്രദമായ അന്നമാകുവാനും സാധിക്കുമെന്നും ഉദ്ഘാടനത്തിനിടയില്‍ അദ്ദേഹം അറിയിക്കുകയുണ്ടായി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …