Breaking News

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ കോടതിക്ക് മുന്നിൽവെച്ച് പിതാവ് വെടിവെച്ച് കൊന്നു …

പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ പീഡിപ്പിച്ചയാളെ പിതാവ് വെടിവെച്ച് കൊന്നു. ബലാത്സംഗക്കേസിലെ പ്രതിയെയാണ് പെണ്‍കുട്ടിയുടെ പിതാവ് കോടതിക്ക് സമീപം വെടിവെച്ച് കൊന്ന് പക തീര്‍ത്തത്. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈന്‍ എന്നയാളാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് വിചാരണക്കെത്തിയതായിരുന്നു ഇയാള്‍.

ഇതിനിടെ തന്റെ മകളെ പീഡിപ്പിച്ച ഇയാള്‍ക്കുനേരെ പിതാവ് വെടിയുതിര്‍ക്കുകയായിരുന്നു. ഇടന്‍തന്നെ അവിടെ ഉണ്ടായിരുന്ന അഭിഭാഷകരുടെയും മറ്റും സഹായത്തോടെ പിതാവിനെ പിടികൂടിയെന്നും ആയുധം പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കോടതി കവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …