Breaking News

സ്കൂള്‍ തുറക്കല്‍ മാര്‍ഗനിര്‍ദ്ദേശം ഒക്ടോബര്‍ 5 ന് മുമ്പ്, കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സ്കൂളുകള്‍…

കോവിഡ് പശ്ചാത്തലത്തില്‍ അടച്ച്‌ പൂട്ടിയ സ്കൂള്‍ തുറക്കുന്നതില്‍ ഒക്ടോബര്‍ അഞ്ചോടെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇതിന് മുന്നോടിയായി അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗവും കളക്ടര്‍മാരുടെ യോഗവും ചേരും. കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസുകള്‍ ക്രമീകരണത്തെക്കുറിച്ച്‌ ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് വെകിട്ട് ചര്‍ച്ച നടത്തും.

കെഎസ്ആര്‍ടിസിയുടെ ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല സ്കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും. ഗതാഗതവകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും. സ്കൂള്‍ തുറക്കല്‍ സംബന്ധിച്ച്‌ വിവിധ വകുപ്പുകളുമായുള്ള ചര്‍ച്ചയും ധാരണയും ആയതായും മന്ത്രി അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …