ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലെ തോല്‍വിക്കു പിന്നാലെ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ടീമിന് കനത്ത പിഴയാണ് വിധിച്ചത്.
മാച്ച് ഫീയുടെ 80 ശതമാനമാണ് ടീം ഇന്ത്യ പിഴയായി നല്‍കേണ്ടത്. അനുവദിച്ച സമയം അവസാനിച്ചപ്പോള്‍ ഇന്ത്യ നാല് ഓവര്‍ എറിയാന്‍ ബാക്കിയുണ്ടായിരുന്നു.
ഇതോടെ ഓണ്‍ഫീല്‍ഡ് അമ്ബയര്‍മാരായ ഷോണ്‍ ഹൈഗ്, ലാങ്ടണ്‍ റസറെ മൂന്നാം അമ്ബയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ്, നാലാം അമ്ബയര്‍ ക്രിസ് ബ്രൗണ്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ മാച്ച് റഫറി ക്രിസ് ബ്രോഡാണ് ടീം ഇന്ത്യയ്ക്ക് പിഴചുമത്തിയത്. ഐ.സി.സി പെരുമാറ്റച്ചട്ടം 2.22 വകുപ്പ് അനുസരിച്ചാണ് നടപടി. നിശ്ചയിച്ച സമയത്ത് മത്സരം
പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പിന്നീട് പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴചുമത്തുക. നാല് ഓവര്‍ എറിയാനുണ്ടായിരുന്നതിനാല്‍ പിഴ 80 ശതമാനത്തിലെത്തുകയായിരുന്നു.