ഇനി മുതല്‍ ജനവാസ മേഖലയില്‍ കള്ളുഷാപ്പുകള്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി.
വൈക്കം ഇരുമ്ബൂഴിക്കരയിലെ കള്ളുഷാപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിധി.
നാട്ടുകാരുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കാത്ത കള്ളുഷാപ്പുകള്‍ക്ക് മാത്രമേ ഇനിമുതല്‍ ലൈസന്‍സ് പുതുക്കി നല്‍കാവൂ. ജനവാസ മേഖലകളില്‍ ഇനിമുതല്‍ നാട്ടുകാരുടെ സ്വകാര്യത മാനിക്കാതെ കള്ളുഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ പാടില്ല.
നിലവിലുള്ള ലൈസന്‍സുകള്‍ പുതുക്കുന്നതിന് മുമ്പ് കര്‍ശനമായ പരിശോധന നടത്താനും കോടതി എക്‌സൈസ് വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്.
അതിനാല്‍ സാമൂഹികമായി സ്വീകാര്യമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കുന്നുവെന്നും കോടതിയുടെ നിരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.