Breaking News

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന്​ പിന്നാലെ ക്രിപ്​റ്റോ കറന്‍സികളുടെ വിലയില്‍ വന്‍ ഇടിവ്​

ക്രിപ്​റ്റോകറന്‍സികള്‍ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടു വരുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന്​ പിന്നാലെ ഡിജിറ്റല്‍ കറന്‍സികള്‍ക്ക്​ വിലയിടിവ്​. എല്ലാ പ്രധാന കറന്‍സികളുടേയും വില 15 ശതമാനം ഇടിഞ്ഞു. ബിറ്റ്​കോയിന്‍ 18.53 ശതമാനമാണ്​ ഇടിഞ്ഞത്​. എതിറിയം 15.58 ശതമാനവും ടെതര്‍ 18.29 ശതമാനവും ഇടിഞ്ഞു. ക്രിപ്​റ്റോ കറന്‍സികളെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്ന കോയിന്‍ഡെസ്​കിന്‍റെ റിപ്പോര്‍ട്ടനുസരിച്ച്‌​ ബിറ്റ്​കോയിന്‍ മൂല്യം 55,460.96 ഡോളറിലേക്ക്​ ഇടിഞ്ഞു. നവംബര്‍ ആദ്യവാരം 66,000 ഡോളറിലേക്ക്​ മൂല്യമെത്തിയതിന്​ ശേഷമായിരുന്നു വിലയിടിവ്​.

രാജ്യത്ത്​ എല്ലാ സ്വകാര്യ ക്രിപ്​റ്റോ കറന്‍സികളും (ഡിജിറ്റല്‍ നാണയം)നിരോധിക്കാന്‍ ലക്ഷ്യമിട്ടാണ്​ കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടു വരുന്നത്​. അതേസമയം, ചില ക്രിപ്​റ്റോ കറന്‍സികള്‍ക്ക്​ അനുമതിയുണ്ടാകും. ക്രിപ്​റ്റോ കറന്‍സി സൃഷ്​ടിക്കുന്നതിനു പിന്നിലെ സാ​ങ്കേതികവിദ്യക്ക്​​ പ്രോത്സാഹനം നല്‍കാനും ബില്‍ ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ നാണയം റിസര്‍വ്​ ബാങ്ക്​ പുറത്തിറക്കുന്നതിന്​ മുന്നോടിയായി അതിന്​ നിയമസംരക്ഷണം ഉറപ്പുവരുത്തലും ബില്ലിന്റെ ലക്ഷ്യമാണ്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …