തളീക്കരയില്‍ തടയണയില്‍ വീണ പിഞ്ചുകുഞ്ഞിന് പന്ത്രണ്ടുകാരനായ വിദ്യാര്‍ഥി രക്ഷകനായി. കൂട്ടൂര് മാങ്ങോട്ട്താഴ നാലടിയോളം ആഴമുള്ള തോട്ടിലെ തടയണയില്‍ വീണ സമീപ വാസിയായ നാലു വയസ്സുകാരനെ ജീവന് പണയംവെച്ചാണ് മാണിക്കോത്ത് റഹീമിന്റെ മകനും കുറ്റ്യാടി എം.ഐ.യു.പി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമായ നിഹാദ് രക്ഷിച്ചത്.
ഉച്ചസമയത്ത് വീട്ടുകാരറിയാതെ വെള്ളക്കെട്ടിന്റെ ഭാഗത്തേക്ക് നടന്ന കുട്ടി കാലുതെറ്റി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. മിനിറ്റുകളോളം കിടന്ന് പിടഞ്ഞ കുട്ടിയുടെ കൈ അതുവഴി വന്ന നിഹാദിന്റെ കണ്ണില്‍ പെടുകയായിരുന്നു. കൂടെയുള്ളവര്‍ വരാന്‍ കാത്തുനില്‍ക്കാതെ നിഹാദ് എടുത്തുചാടി കുഞ്ഞിനെ രക്ഷിക്കുകയാണുണ്ടായത്.
NEWS 22 TRUTH . EQUALITY . FRATERNITY