ജന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ചും ഡി-ജെൻഡറിംഗ് ഫാഷനെക്കുറിച്ചും സംസാരിക്കുന്ന അരുൺ യോഗനാഥൻ സംവിധാനം ചെയ്ത ‘ഫെയ്ഡിംഗ് ഷേഡ്സ്’ എന്ന വീഡിയോയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ഫഹ്‍മിത ഷിരിന്‍ ബിയാണ് കവിത എഴുതിയിരിക്കുന്നത്.
എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട ഒരാളുടെ കഥയാണ് വീഡിയോ പറയുന്നത്. സമൂഹത്തിൽ അവർക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്. അക്ഷയ് രാധാകൃഷ്ണനാണ് വീഡിയോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകൻ അരുൺ യോഗനാഥൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും എഡിറ്റിംഗും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.
ഫെയ്ഡിംഗ് ഷേഡ്സ് അവതരിപ്പിച്ചിരിക്കുന്നത് ജിയോ ബേബിയാണ്. ഒപിഎം റെക്കോർഡ്സാണ് കവിതാ വീഡിയോ പുറത്തുവിട്ടത്. സിബിയാണ് കവിതയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ലൂക്ക് ജോസ് ഛായാഗ്രഹണവും അഖിൽ മോഹൻ കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. ശബ്ദ മിശ്രണം പ്രശാന്ത് പി മേനോനും വസ്ത്രാലങ്കാരം ലക്ഷ്മി ദിനേശുമാണ് നിർവഹിച്ചിരിക്കുന്നത്. മേക്കപ്പ് പവിത്ര ആർ നായർ.
NEWS 22 TRUTH . EQUALITY . FRATERNITY