Breaking News

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; വീട് ഭാഗികമായി തകർത്തു

ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ബിഎൽ റാവിൽ ഒരു വീട് ഭാഗികമായി തകർത്തു. ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീടിന് നേരെയാണ് അരിക്കൊമ്പൻ ആക്രമണം നടത്തിയത്. ആർക്കും പരിക്കേറ്റിട്ടില്ല. നാട്ടുകാരും വനപാലകരും ചേർന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന ഇടുക്കി ശാന്തൻപാറ പന്നിയാറിലെ റേഷൻ കടയ്ക്ക് ചുറ്റും വനംവകുപ്പ് കഴിഞ്ഞ ദിവസം സോളാർ വേലി സ്ഥാപിച്ചിരുന്നു. ഈ റേഷൻ കടയ്ക്ക് നേരെ അരിക്കൊമ്പന്റേ ആക്രമണം പതിവായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഞ്ച് തവണയാണ് പന്നിയാറിലെ റേഷൻ കടയ്ക്ക് നേരെ അരിക്കൊമ്പൻ ആക്രമണം നടത്തിയത്. കാട്ടാന ശല്ല്യവും ആക്രമണവും രൂക്ഷമായതോടെയാണ് ഉദ്യോഗസ്ഥർ സോളാർ വേലി ഒരുക്കാൻ തീരുമാനിച്ചത്. പന്നിയാർ എസ്റ്റേറ്റിലെ സ്കൂൾ, കളിസ്ഥലം, ആരാധനാലയം മുതലായവയ്ക്ക് സംരക്ഷണം നല്കുന്ന തരത്തിലാണ് വേലി നിർമ്മിച്ചിരിക്കുന്നത്. 

About News Desk

Check Also

വിജേഷ് പിള്ള ഒളിവിൽ, ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല: കർണാടക പോലീസ്

ബെംഗളൂരു: കേസിൽ നിന്ന് പിൻമാറാൻ സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പോലീസ്. …