Breaking News

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ മമതാ ബാന‍ര്‍ജി…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി മമതാ ബാന‍ര്‍ജി. ചാരപ്പണി തടയാന്‍ തന്റെ മൊബൈല്‍ ഫോണിലെ ക്യാമറയില്‍ പ്ലാസ്റ്ററിട്ടുവെന്നാണ് മമത പറഞ്ഞത്.

പെ​ഗാസസ് ഉപയോ​ഗിച്ചുള്ള ഫോണ്‍ ചോ‍ര്‍ത്തലില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും മമതാ ബാന‍ര്‍ജി ആവശ്യപ്പെട്ടു. ”വീഡിയോയും ഓഡിയോയും എല്ലാം അവര്‍ ചോര്‍ത്തുന്നതിനാലാണ് ഞാന്‍ എന്റെ ഫോണ്‍ പ്ളാസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

മന്ത്രിമാരുടെയും ജഡ്‌ജിമാരുടെയും ഫോണുകള്‍ ചോര്‍ത്തുന്നു. അവര്‍ ജനാധിപത്യ ഘടന തകര്‍ത്തു. തിരഞ്ഞെടുപ്പ് പ്രക്രിയയും ജുഡീഷ്യറിയും മന്ത്രിമാരും മാദ്ധ്യമ സ്‌ഥാപനങ്ങളും

പെഗാസസിന് ഇരകളായി. ജനാധിപത്യ രാഷ്‌ട്രത്തിനു പകരം, ഒരു നിരീക്ഷണ രാജ്യമാക്കി മാറ്റാന്‍ അവര്‍ ആഗ്രഹിക്കുന്നു”- മമത ബാനര്‍ജി പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …