Breaking News

ആനയുടെ ചിത്രമെടുക്കാന്‍ കുട്ടിയുമായി കാട്ടില്‍ കയറിയ കേസ്; വ്‌ളോഗര്‍ അമലയുടെ കാര്‍ കണ്ടെത്തി

മാമ്ബഴത്തറ റിസര്‍വ് വനത്തില്‍ അനധികൃതമായി പ്രവേശിച്ച വ്‌ളോഗര്‍ അമല അനുവിന്റെ കാര്‍ വനം വകുപ്പ് പിടികൂടി. കിളിമാനൂരില്‍ നിന്നാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ അനുവിനെ പിടികൂടാന്‍ കഴിഞ്ഞില്ല. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ അനുവിനെ സൈബര്‍ പൊലീസിന്റെ കൂടെ സഹായത്തോടെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും അനു എത്തിയിരുന്നില്ല.

വ്‌ളോഗറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ക്കാനാണ് വനംവകുപ്പിന്റെ നീക്കം. ഇത് സംബന്ധിച്ച സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വീഡിയോ ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്‌ളോഗര്‍ കാട്ടില്‍ അതിക്രമിച്ചു കയറിയതെന്നാണ് വനം വകുപ്പിന്റെ വാദം. വനം-വന്യജീവി വകുപ്പ്, ഫോറസ്റ്റ് ആക്‌ട് എന്നിവ ചുമത്തിയാണ് അനുവിനെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഏഴ് കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്.

എട്ട് മാസം മുമ്ബാണ് മാമ്ബഴത്തറയില്‍ എത്തിയ അമല, ഹെലിക്യാം ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഹെലിക്യാം കണ്ടതോടെ കാട്ടാന വിരണ്ടോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വനം വന്യജീവി നിയമപ്രകാരം ഇത്തരത്തിലുള്ള ചിത്രീകരണവും പ്രചാരണവും നടത്തിയതിന് മുന്‍കൂര്‍ അനുമതി വേണം. അല്ലാത്തപക്ഷം ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരമാണ്. സിനിമ ചിത്രീകരണത്തിന് പ്രത്യേക കരാര്‍ തയ്യാറാക്കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അനുമതി നല്‍കുക.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …