Breaking News

മരണത്തിന് ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പുള്ള പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് കമന്റ് വൈറലാകുന്നു

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു പ്രതാപ് പോത്തന്റെ വിടവാങ്ങള്‍. ഇന്നലെ വെളുപ്പിന് 4.27ന് ആയിരുന്നു അന്ത്യം. പ്രതാപ് പോത്തന്‍ തന്റെ ഇഷ്ടവിഭവങ്ങളെക്കുറിച്ച്‌ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിനുവന്ന ഒരു കമന്റിന് ഉരുളയ്ക്കുപ്പേരി പോലെ അദ്ദേഹം നല്‍കുന്ന മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

എഗ് സ്റ്റ്യൂ, പയറ്, കശുവണ്ടിക്കറി, പുട്ട്, ചമ്മന്തി എന്നീ വിഭവങ്ങളുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. എഗ് സ്റ്റ്യൂവും കശുവണ്ടിക്കറിയും. ഇതാണോ കൊളസ്‌ട്രോള്‍ ഡയറ്റ് എന്നായിരുന്നു ഒരാളുടെ കമന്റ്. Who gives a shit when you are 70 years old – എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ ഭക്ഷണക്രമത്തെപ്പറ്റി പറഞ്ഞാണ് പല ഡോക്ടര്‍മാരും നമ്മെ ഭീഷണിപ്പെടുത്തുന്നതെന്നായിരുന്നു കമന്റിട്ടയാളുടെ പ്രതികരണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …