Breaking News

പ്രതാപ് പോത്തന്റെ ഡോക്ടര്‍ സാമുവല്‍ എന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും: ലാല്‍ ജോസ്

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ ഡോക്ടര്‍ സാമുവല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രതാപ് പോത്തന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പതിവ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ചിത്രത്തിലെ ഡോ. സാമുവല്‍. പ്രിയ നടന്റെ മരണത്തില്‍ സിനിമ ലോകം വിലപിക്കെ നടനെക്കുറിച്ച്‌ ലാല്‍ ജോസ് മുന്‍പ് പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.

സിനിമ തുടങ്ങി രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതാപ് പോത്തന്‍ കഥാപാത്രത്തെ ആസ്വദിച്ച്‌ തുടങ്ങിയതെന്നും, അഭിനയിച്ച്‌ പിരിയവെ തന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാകും ചിത്രത്തിലേത് എന്ന് പറഞ്ഞ് പിരിഞ്ഞ ഓര്‍മ്മയാണ് ലാല്‍ ജോസ് പങ്കുവയ്ക്കുന്നത്.

നല്ലൊരു കഥാപാത്രമാണ് എന്ന് തോന്നുന്നു എന്ന് വിചാരിച്ചാണ് അദ്ദേഹം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയത്. സിനിമ അഭിനയിച്ച്‌ രണ്ട് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഈ കഥാപാത്രം എന്താണെന്നും, കഥാപാത്രത്തിന്റെ പ്രാധാന്യം എന്താണെന്നും, കഥാപാത്രത്തെ ആസ്വദിക്കാനും തുടങ്ങിയത്. ഷൂട്ടിങ് കഴിഞ്ഞ് പോകുമ്ബോള്‍ അദ്ദേഹം എന്നോട് പറഞ്ഞു നിങ്ങളുടെ കരിയറിലെ ഒരു മികച്ച ചിത്രമായിരിക്കും ഇത്, എന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നും, എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഡോക്ടര്‍ സാമുവല്‍. ഇത്രയും ദൈവീകമായ ഒരു കഥാപാത്രം ചെയ്യാനായതില്‍ സന്തോഷമുണ്ട്.

എനിക്കും സിനിമ കണ്ടപ്പോള്‍ അങ്ങനെ തന്നെയാണ് തോന്നിയത്. മുഖ ഭാവത്തില്‍ ചില പ്രത്യേകതകള്‍ ഉണ്ട്. അസാമാന്യമായ പെരുമാറ്റമുള്ളതും വില്ലന്‍ കഥാപാത്രങ്ങളും അദ്ദേഹം വതരിപ്പിച്ചിട്ടുണ്ട്. പക്ഷെ ആദ്യമായാകും ഇത്തരത്തില്‍ ദൈവീകതയുള്ള, അനുകമ്ബ നിറഞ്ഞ ഒരു കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുന്നത്. ഒരു ദൈവീകതയുണ്ട് അദ്ദേഹത്തിന്റെ മുഖത്തിനെന്ന് ചിത്രം കണ്ടപ്പോള്‍ തോന്നി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …