Breaking News

ആൺസുഹൃത്തുക്കളെ കാണാൻ നിലമ്പൂരിലെത്തി; ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നുകളഞ്ഞ മുഴുവൻ പെൺകുട്ടികളേയും കണ്ടെത്തി

റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നതിനിടെ ഏണി വെച്ച് വെള്ളിമാട് കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയ മുഴുവൻ പെൺകുട്ടികളേയും കണ്ടെത്തി. ഒരാളെ വ്യാഴാഴ്ച ബംഗളൂരുവിൽ നിന്നും മറ്റൊരാളെ ഇന്ന് മൈസൂരുവിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കി നാല് പേരെ നിലമ്പൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇവർ നിലമ്പൂരിലെ ആൺ സുഹൃത്തുക്കളെ കാണാൻ ഇന്ന് രാവിലെ ട്രെയിൻ മാർഗം എത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ബംഗളൂരുവിൽ നിന്ന് ട്രെയിൻമാർഗം പാലക്കാടെത്തി അവിടെ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്നു കുട്ടികൾ. ഇവർ നിലമ്പൂരിൽ എത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ എടക്കര പോലീസാണ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളെ കോഴിക്കോട്ടേക്ക് കൊണ്ടുവരാനായി പോലീസ് സംഘം അങ്ങോട്ടേക്ക് പുറപ്പെട്ടു. കുട്ടികളെ കാണാതായതോടെ അവരുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങൾ പോലീസ് കഴിഞ്ഞ ദിവസം തന്നെ പുറത്തുവിട്ടിരുന്നു.

ഇതേത്തുടർന്നാണ് ബംഗളൂരുവിലെ ഹോട്ടലിലെത്തിയ പെൺകുട്ടികളെ സംബന്ധിച്ച് സംശയം തോന്നിയ ഹോട്ടലധികൃതരും നാട്ടുകാരും ചേർന്ന് പെൺകുട്ടികളെ തടഞ്ഞുവെച്ചത്. ഈ സമയം, മറ്റ് പെൺകുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷം ഇന്ന് രാവിലെയാണ് സ്വകാര്യ ബസ്സിൽ കോഴിക്കോട്ടേക്ക് പുറപ്പെടാനൊരുങ്ങിയ മറ്റൊരു പെൺകുട്ടിയെ മൈസൂരുവിൽ വെച്ച് കണ്ടെത്തിയത്. കാണാതായ ആറ് പേരിൽ അഞ്ചുപേർ കോഴിക്കോട് സ്വദേശിനികളും ഒരാൾ കണ്ണൂർ സ്വദേശിനിയുമാണ്. ആറ് പേർക്കും പ്രായപൂർത്തിയായിട്ടില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …