Breaking News

‘കുടിയേറ്റക്കാരില്ലെങ്കില്‍ ഈ ടീമില്ല’; വംശീയ അധിക്ഷേപങ്ങളില്‍ പ്രതിഷേധവുമായി ബ്രിട്ടീഷ്​ പ്രധാനമന്ത്രിയും ലണ്ടന്‍ മേയറും…

യൂറോ കപ്പ്​ കലാശപ്പോരില്‍ ഷൂട്ടൗട്ടില്‍ കിക്ക്​ നഷ്​ടപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം. പെനാല്‍റ്റി നഷ്​ടമാക്കിയ മാര്‍കസ്​ റാഷ്​ഫോഡ്​, ജെയ്​ഡന്‍ സാഞ്ചോ, ബുകായോ സാക എന്നിവരെയാണ്​ സമൂഹ മാധ്യമങ്ങളില്‍ വംശീയമായി അധിക്ഷേപിച്ചത്​.

വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സന്‍, ലണ്ടന്‍ മേയര്‍ സാദിഖ്​ ഖാന്‍, ഇംഗ്ലണ്ട്​ ഫുട്​ബാള്‍ അസോസിയേഷന്‍, ഇംഗ്ലീഷ്​ ക്രിക്കറ്റ്​ താരങ്ങള്‍ എന്നിവര്‍ രംഗത്തെത്തി.

ഈ ഇംഗ്ലണ്ട്​ ടീം പ്രശംസയാണ്​ അര്‍ഹിക്കുന്നത്​, വംശീയ അധിക്ഷേപമല്ലെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍ ട്വീറ്റ്​ ചെയ്​തു. ഈ ടീം കുടിയേറ്റക്കാരില്ലാതെ നിലനില്‍ക്കില്ലെന്നും രാജ്യത്തിന്‍റെ വൈവിധ്യം

അംഗീകരിക്കുകയും ആഘോഷിക്കുകയും വേണമെന്നും ലണ്ടന്‍ മേയര്‍ സാദിഖ്​ ഖാന്‍ ട്വീറ്റ്​ ചെയ്​തു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത സംഭവത്തെ അപലപിക്കുന്നതായും​ താരങ്ങള്‍ക്ക്​ പിന്തുണ അറിയിക്കുന്നതായും ഇംഗ്ലീഷ്​ ഫുട്​ബാള്‍

​അസോസിയേഷന്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. വംശീയ അധിക്ഷേപത്തിനെതിരെ ലണ്ടന്‍ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. ഇംഗ്ലീഷ്​ ക്രിക്കറ്റ്​ താരം കെവിന്‍ പീറ്റേഴ്​സണ്‍ അടക്കം കായികലോകത്തുനിന്നും

പലരും താരങ്ങള്‍ക്ക്​ പിന്തുണ അറിയിച്ചു. വംശീയ അധിക്ഷേപം നടത്തുന്നവരെ പുറത്തുകൊണ്ടുവന്ന്​ അവരുടെ മുഖം പത്രങ്ങളുടെ ഒന്നാം പേജില്‍

പ്രസിദ്ധീകരിക്കണമെന്നായിരുന്നു മുന്‍ ഇംഗ്ലീഷ്​ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റന്‍ മൈക്കല്‍ വോണ്‍ ട്വീറ്റ്​ ചെയ്​തത്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …