11 ലക്ഷം പേരോട് 24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഇസ്രയേലിന്റെ അന്ത്യശാസനം. വീടു വിട്ടുപോകരുതെന്ന് ജനങ്ങളോട് പാലസ്തീൻ നേതാക്കൾ .വഴിപ്പിക്കൽ അസാധ്യമെന്ന് വിറങ്ങലിച്ച് മനുഷ്യർ. കരയാക്രമണ ഭീതി ഉയരവേ ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞു പോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. പരിഭ്രാന്തരായ ആയിരങ്ങൾ കുട്ടികളുമായി ഈജിപ്ത് അതിർത്തിയോട് ചേർന്ന് ഗാസയുടെ തെക്കൻ മേഖലയിലേക്ക് പലായനം ആരംഭിച്ചു.
നാല് ലക്ഷംപേർ ഇതുവരെ വിട്ടുപോയി എന്ന് യുഎൻ അറിയിച്ചു .3.38 ലക്ഷം പേരാണ് ക്യാമ്പുകളിൽ ഉള്ളത്. വീട് വിട്ടുപോകരുതെന്ന് ജനങ്ങളോട് പാലസ്തീൻ നേതാക്കൾ അഭ്യർത്ഥിച്ചു. കരയാക്രമണം ഇസ്രയേലിന്റെ വ്യാജ പ്രചാരണമാണെന്ന് ഹമാസ് പ്രതികരിച്ചു. ഒഴിപ്പിക്കൽ അസാധ്യമാണെന്ന് ഗാസയിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടന ഏജൻസികൾ വ്യക്തമാക്കി.
ആശുപത്രിയിൽ കഴിയുന്നവരെ ഒഴിപ്പിക്കുന്നത് മരണ ശിക്ഷയായി മാറും എന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. സഹായം എത്തിക്കാൻ ആവില്ലെന്ന് റെഡ് ക്രോസ്സുംഅറിയിച്ചു .ജനങ്ങളെ24 മണിക്കൂറിനകം ഒഴിപ്പിക്കണമെന്നആവശ്യം പാലസ്തീൻ അതോറിറ്റി പ്രസിഡൻറ് മഹമൂദ് അബ്ബാസ് തളളി.ഇസ്രയേൽ ആവശ്യത്തെ യുഎസ് പിന്തുണച്ചു.
പലായനം രാജ്യത്തേക്ക്അനിയന്ത്രിത അഭയാർത്ഥി പ്രവാഹം ഉണ്ടാകുമെന്ന ആശങ്കയിലാണ് ഈജിപ്ത്. ഇസ്രയേൽ ബോംബ് ആക്രമണത്തിൽ ഗാസയിൽ 1799 പേർ കൊല്ലപ്പെട്ടതായി പാലസ്തീൻ അറിയിച്ചു.ഇസ്രയേലിൽ 1300 പേരാണ് കൊല്ലപ്പെട്ടത്. വിവിധ കേന്ദ്രങ്ങളിൽ 13 ബന്ധികൾ കൊല്ലപ്പെട്ടെന്ന്ഹമാസ് അറിയിച്ചു. ശനിയാഴ്ച ആക്രമണത്തിൽ 120 പേരെ ബന്ധികൾ ആക്കിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു
ഇതിനിടയിൽ ഇസ്രയേൽ കമാൻഡോകൾ 250 ബന്ധികളെ മോചിപ്പിച്ചു . ഹമാസ് ബന്ധികൾ ആക്കിയ 250 പേരെ കമാൻഡോകൾ മോചിപ്പിച്ചതായി ഇസ്രയേൽ അറിയിച്ചു.
ആക്രമണം ഉണ്ടായ ഈ മാസം ഏഴിനു തന്നെ നാവിക കമാൻഡോ യൂണിറ്റായ ഷയെറ്ററ്റ് -13 നടത്തിയ ഓപ്പറേഷനിൽ ഹമാസ് പക്ഷത്തെ 60 പേരെ വധിക്കുകയും 26 പേരെ പിടികൂടുകയും ചെയ്തതായിയും അറിയിച്ചു. കമാൻഡോകൾ ഹെൽമെറ്റ് ക്യാമറയിൽപകർത്തിയ വീഡിയോയും പുറത്തു വിട്ടിട്ടുണ്ട് .ഗാസ അതിർത്തിയിലായിരുന്നുസംഭവം.
യുഎസ് നിർമ്മിതമായ അത്യാധുനിക എം 4 കാർബൈൻ റൈഫിളുകളും ഭാരം കുറഞ്ഞ റോക്കറ്റ് ലോഞ്ചറുകളും വീഡിയോയിൽ കാണാൻ സാധിക്കും. മുൻപ് 2019 -21 കാലത്ത് പേർഷ്യൻ ഗൾഫിലെ സംഘർഷകാലത്തും ഷയെറ്റെറ്റ് ശ്രദ്ധ നേടിയിരുന്നു.ഇറാൻ്റെ ചരക്ക് കപ്പലുകൾക്ക് പുറമേ എം വി സാവിസ് എന്ന ചാരകപ്പലും 2021ൽ ആക്രമണത്തിന് ഇരയായി.