Breaking News

എസ്.ഐ.ജയേഷിൻ്റെ മാതൃക പോലീസ് സേനയ്ക്ക് അഭിമാനകരവും,മാതൃകാപരവും: റൂറൽ എസ്.പി .കെ.എം.സാബു.

കിണറ്റിൽ വീണ വയോധികയെ സാഹസികമായി രക്ഷിച്ച പുത്തൂർ സ്റ്റേഷനിലെ എസ്.ഐ.യ്ക്ക് അഭിനന്ദന പ്രവാഹം. ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ വയോധികയ്ക്ക് എസ്.ഐ. നൽകിയത് പുനർജന്മമാണ്. കൊട്ടാരക്കര വെണ്ടാർഹനുമാൻ ക്ഷേത്രത്തിനു സമീപം സെപ്റ്റംബർ 28 -ആം തീയതിയായിരുന്നു സംഭവം.74 വയസ്സുള്ള രാധമ്മയെയാണ് ഇദ്ദേഹം സാഹസികമായി രക്ഷപെടുത്തിയത്.

കിണറ്റിൽ ആളു വീണെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു. ഉപയോഗശൂന്യമായ കിണറിനു ചുറ്റും പൊന്തക്കാടുകളായിരുന്നു. ദുഷിച്ചു നാറി ദുർഗന്ധം വമിക്കുന്ന കിണറ്റിലേക്ക് കാടുപടലുകൾ വകഞ്ഞു മാറ്റി പോലീസ് സംഘം വളരെ വേഗം എത്തുകയായിരുന്നു. വെള്ളത്തിനു മുകളിൽ നിശ്ചലമായി കിടക്കുന്ന രാധമ്മയെ കണ്ടപ്പോൾ ആദ്യം മxരിxച്ചന്ന് എസ്.ഐ.യ്ക്ക് തോന്നി. സൂഷ്മ നിരീക്ഷണത്തിൽ രാധമ്മയുടെ മൂക്കിൻ്റെ ഭാഗത്ത് കുമിളകൾ പൊടിയുന്നതായി അദ്ദേഹത്തിനു തോന്നി.

അവർക്ക് ജീവനല്പം ശേഷിക്കുന്നുണ്ടെന്നു കരുതിയ ജയേഷ് മറ്റൊന്നും ചിന്തിച്ചില്ല.
ഇടിഞ്ഞു പൊളിഞ്ഞ് കിടക്കുന്നതും വഴക്കലുള്ളതുമായ കിണറ്റിൽ ഇറങ്ങുക അതി ദുഷ്കരമായിരുന്നു.30 അടിയിലേറെ ആഴമുള്ള കിണറ്റിൽ പകുതിയിലേറെ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കിണറ്റിലെ വായൂ സഞ്ചാരയോഗ്യത, മറ്റ് അപകടകരമായ സാഹചര്യങ്ങൾ കൂടാതെ വിഷപാമ്പുകളുടെ സാന്നിദ്ധ്യം എന്നിവയെ കുറിച്ചൊന്നും ഓർക്കാതെ എസ്.ഐ. ജയേഷ് ഉപയോഗ ശൂന്യമായ ആ കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു.

ഒരു കൈ കൊണ്ട് രാധമ്മയെ പകുതി ഉയർത്തി തല വെള്ളത്തിനു മുകളിലേക്ക് ഉയർത്തിപ്പിടിച്ചു നിൽക്കുകയായിരുന്നു. കിണറ്റിൽ വായൂ സഞ്ചാരത്തിൻ്റെ കുറവ് ഉണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം കരയ്ക്ക് എന്തിനും തയ്യാറായി നിൽക്കുന്ന സഹപ്രവർത്തകരോട് കുറെ വെള്ളം എടുത്ത് കിണറ്റിലേക്ക് ഒഴിക്കാൻ പറഞ്ഞു. അതുമൂലം ഓക്സിജൻ്റെ അളവിനും സഞ്ചാരത്തിനും മാറ്റം വരുകയുണ്ടായി. അപ്പോഴേയ്ക്കും ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഷ്സ് സംഘം സംഭവസ്ഥലത്ത് എത്തുകയും ഇരുവരെയും കരയെക്കത്തിക്കുകയുമായിരുന്നു.

ആദ്യം രാധമ്മയെ സുരക്ഷിതമായി കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്നാണ് എസ്.ഐ. ജയേഷ്കരയ്ക്കെത്തിയത്. അപ്പോഴേയ്ക്കും അദ്ദേഹം അവശനായി കരയിൽ വീഴുകയായിരുന്നു. എസ്.ഐ. ജയേഷ്കരയ്ക്കു കയറിയപ്പോൾ മാത്രമാണ് അവിടെ കൂടിവയവർക്ക് അദ്ദേഹം കിണറ്റിൽ ഉണ്ടായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞത്.
അദ്ദേഹം എസ്.ഐ.ആകുന്നതിനു മുമ്പ് 11 വർഷം അഗ്നി രക്ഷാ സേനയിലെ ഉദ്യോഗസ്ഥനായിരുന്നു.

ആ സമയത്ത് മുഖ്യമന്ത്രിയുടെ ഫയർ സർവ്വീസ് മെഡൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാട്ടിലെ വിവിധ സംഘടനകളും കൂട്ടായ്മകളും എത്തി ഇദ്ദേഹത്തെ അനുമോദിക്കുകയാണ്.കൂടാതെ രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവരും സുഹൃത് സംഘങ്ങളും പ്രതിദിനം ഇദ്ദേഹത്തെ നേരിട്ട് കണ്ട് ആദരിക്കുകയാണ്. ഇതൊരു ജയേഷ് മാതൃകയാണെന്നും ഇദ്ദേഹത്തിൻ്റെ പ്രവൃത്തി പോലീസ് സേനയ്ക്ക് മൊത്തം അഭിമാനകരവും

മാതൃകാപരവുമാണെന്നും റൂറൽ എസ്.പി.ശ്രീ കെ.എം.സാബു മാത്യു അഭിപ്രായപ്പെടുകയുണ്ടായി. ഇദ്ദേഹം സേവനം അനുഷ്ടിക്കുന്ന പുത്തൂർ സ്റ്റേഷൻ പരിധിയിലുള്ള മേഖലകളിൽ മുങ്ങിമxരxണങ്ങളും മറ്റു അപകടങ്ങളും ഉണ്ടാകുമ്പോൾ സ്തുത്യർഹമായമായ സേവനങ്ങളാണ് നടത്തുന്നത്.ദിവസങ്ങളോളം പഴക്കമുള്ള അഴുകിയ മൃxതദേഹങ്ങൾ കല്ലടയാറ്റിൽ നിന്നും തോളത്തിട്ടു കരയെക്കത്തിക്കുന്ന കാഴ്ചകൾ കാഴ്ചക്കാരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

പുത്തൂർ ടൗണിലെ റോഡിലുണ്ടാകുന്ന കുഴികൾ മിക്കപ്പോഴും താൽക്കാലികമായി കോൺഗ്രീറ്റ് ഇട്ട് സഞ്ചാരയോഗ്യമാക്കുന്നതും സാധാരണയാണ്.
ഭയരഹിതമായിട്ടാണ് പ്രതികൾ പോലും പുത്തൂർ സ്റ്റേഷനിൽ എത്തുന്നത്. സൗമ്യനായ എസ്.ഐ.ജേയേഷ് എല്ലാവരോടും വാദിയെന്നോ പ്രതിയെന്നോ ഭേദമില്ലാതെ സൗഹൃദഭാവത്തോടെയാണ് പെരുമാറുന്നതെങ്കിലും നിയമ കാര്യങ്ങളിലും കുറ്റവാളികളോടും കർക്കശ നിലപാടാണ് എടുക്കുന്നത്.

 

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …

Leave a Reply