സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ എറണാകുളം ജില്ലയില്‍ ഇന്ന് മുതല്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും. കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലു൦
ഉള്‍പ്പടെ 113 വാ൪ഡുകളിലാണ് കണ്ടൈന്റമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ഡൌണ്‍ ഏ൪പ്പെടുത്തിയിരിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനിയന്ത്രിതമായി ഉയര്‍ന്നതോടെ വെങ്ങോല,
മഴുവന്നൂര്‍, എടത്തല പഞ്ചായത്തുകളു൦ ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ അടച്ചിടു൦. അവശ്യസേവനങ്ങള്‍ക്ക് മാത്രമാകും അനുമതി. ഈ മേഖലകളിലെ കൂടുതല്‍ പേരെ ഇന്ന് മുതല്‍ കൂട്ട പരിശോധനക്ക് വിധേയരാക്കു൦.