Breaking News

ആശുപത്രിയിലെ ഓ​ക്സി​ജ​ന്‍ ചോ​ര്‍​ന്നു; മഹാരാഷ്ട്രയില്‍ 22 കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു…

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്സി​ജ​ന്‍ ടാ​ങ്ക​ര്‍ ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പ്രാ​ണ​വാ​യു​കി​ട്ടാ​തെ 22 രോ​ഗി​ക​ള്‍ മ​രി​ച്ചു. നാ​സി​ക്കി​ലെ സാ​ക്കി​ര്‍ ഹു​സൈ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ടാ​ങ്ക​ര്‍ ചോ​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ന്‍ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. അ​ര​മ​ണി​ക്കൂ​റോ​ളം ഓ​ക്സി​ജ​ന്‍ വി​ത​ര​ണം നി​ല​ച്ച​തോ​ടെ രോ​ഗി​ക​ള്‍ പ്രാ​ണ​വാ​യു കി​ട്ടാ​തെ പി​ട​ഞ്ഞു​മ​രി​ക്കു​ക​യാ​യി​രു​ന്നു.

വെ​ന്‍റി​ലേ​റ്റ​റി​ലു​ള്ള കോ​വി​ഡ് രോ​ഗിക​ളാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി വേ​ര്‍​തി​രി​ച്ച ആ​ശു​പ​ത്രി​യി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ 150 രോ​ഗി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തോ​ടെ പ്ര​ദേ​ശ​മാ​കെ വെ​ളു​ത്ത പു​ക​യാ​ല്‍ മൂ​ടി.

വാ​ത​കം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ട​ര്‍​ന്ന​തും ആ​ശ​ങ്ക​യ്ക്കു വ​ഴി​വ​ച്ചു. ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി ചോ​ര്‍​ച്ച അ​ട​ച്ചു. ഓ​ക്സി​ജ​ന്‍ ആ​വ​ശ്യ​മാ​യ രോ​ഗി​ക​ളി​ല്‍ 31 പേ​രെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ഓക്‌സിജന്‍ ക്ഷാം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …