ഇറാന്-അമേരിക്ക സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്.
ഇറാന് വിദേശകാര്യ മന്ത്രിയുമായും അമേരിക്കന്‍ സ്റ്റേററ് സെക്രട്ടറിയുമായും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും മുരളീധരന് ഡല്‍ഹിയില്‍ പറഞ്ഞു.
ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍, ഫ്രാന്‍സ്, യുഎഇ എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും കേന്ദമന്ത്രി എസ്.ജയശങ്കര്‍ സംഭാഷണം നടത്തിയെന്നും മുരളീധരന് അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY