Breaking News

News Desk

കെടിയു ബില്ലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടില്ല; സിന്‍ഡിക്കേറ്റ് അംഗ നിയമനം തുലാസിൽ

കോട്ടയം: സാങ്കേതിക സർവകലാശാലയിൽ പി.കെ ബിജു ഉൾപ്പെടെ 6 ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിയമനത്തിന് ആധാരമായ ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിടാത്തതിനാൽ ആറ് പേരെയും അസാധുവാക്കണമെന്ന് പ്രതിപക്ഷ നേതാവ്. പി കെ ബിജു, ഐ സാജു, ബി എസ് ജമുന, ഡോ വിനോദ് കുമാർ ജേക്കബ്, എസ് വിനോദ് കുമാർ, ജി സഞ്ജീവ് എന്നിവരുടെ നിയമനമാണ് വിവാദമായത്. 2021 ഫെബ്രുവരി 20ന് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് ആദ്യം നിയമനത്തിന് …

Read More »

വളപട്ടണം ഐഎസ് കേസ്; പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹ‍ർജി തള്ളി കോടതി

കൊച്ചി: വളപട്ടണം ഐ.എസ് കേസിൽ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് അലക്സാണ്ടർ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ശിക്ഷ ചോദ്യം ചെയ്തുള്ള അപ്പീൽ ഹർജിയിൽ വിധി വരുന്നതുവരെ തടവ് സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എൻ.ഐ.എ കോടതി പ്രതികൾക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതി കണ്ണൂർ മുണ്ടേരി സ്വദേശി മിദ്‍ലാജ്, രണ്ടാം പ്രതി ചെക്കിക്കുളം …

Read More »

ഗവർണറുടെ വിമാനയാത്രാ ചെലവിന് 30 ലക്ഷം അധികം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമാനയാത്രാ ചെലവിനായി 30 ലക്ഷം അധിക തുക അനുവദിച്ച് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിൽ അനുവദിച്ച തുക ഇതിനകം ചെലവഴിച്ചതിനാലാണ് അധിക തുക അനുവദിച്ചത്. ഡിസംബർ 30നാണ് ഗവർണറുടെ സെക്രട്ടറി പണം ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇറങ്ങിയത്. സംസ്ഥാനത്ത് കർശന സാമ്പത്തിക നിയന്ത്രണവും അധിക നികുതി വ്യവസ്ഥയും നിലനിൽക്കെയാണ് അധിക തുക ഗവർണർക്ക് അനുവദിച്ചത്. രാജ്ഭവനിലെ താൽക്കാലിക …

Read More »

ബജറ്റ് മാറിവായിച്ചു; രാജസ്ഥാൻ നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം

ജയ്പുർ: നിയമസഭയിൽ ബജറ്റ് മാറി വായിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. 2023-24 ബജറ്റിനു പകരം ഗഹ്‌ലോത് അബദ്ധവശാൽ വായിച്ചത് 2022-23 ലെ ബജറ്റ് ആണ്. തുടർന്ന് ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം തടഞ്ഞു. ബജറ്റ് ചോർന്നെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിച്ചു. സ്പീക്കർ സി.പി.ജോഷി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ സഭ നിർത്തിവെക്കുകയായിരുന്നു. അതേസമയം, ബജറ്റ് …

Read More »

വിനോദയാത്രക്ക് അവധിയെടുത്ത് താലൂക്ക് ഓഫീസ് ജീവനക്കാർ; വിഷയം ഗൗരവമായി കാണുന്നെന്ന് മന്ത്രി

പത്തനംതിട്ട: കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി കോന്നി താലൂക്ക് ഓഫീസിലെ റവന്യു വകുപ്പ് ജീവനക്കാർ. 63 ജീവനക്കാരിൽ 21 പേർ മാത്രമാണ് ഇന്ന് ഓഫീസിലെത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകാതെയാണ് യാത്രയ്ക്ക് പോയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ തഹസിൽദാരെ വിളിച്ച് ക്ഷുഭിതനായി. മൂന്ന് ദിവസത്തെ ഉല്ലാസയാത്രയ്ക്കാണ് ഉദ്യോഗസ്ഥർ പോയതെന്നാണ് വിവരം. നാളെ രണ്ടാം ശനിയാഴ്ചയും അടുത്ത ദിവസം ഞായറാഴ്ചയും ആയതിനാൽ മൂന്ന് …

Read More »

കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം; ലൈബ്രറിയും, കോച്ചിംഗ് സെന്ററും തുറന്ന് യുവാവ്

ഒഡീഷ: വീട്ടിലെ പ്രതികൂല സാഹചര്യങ്ങളായിരുന്നു ദീപക് സാഹു എന്ന യുവാവിന്റെ ഉപരിപഠനത്തിന് പ്രതിസന്ധിയായത്. എന്നാൽ തന്റെ നാട്ടിലെ കുട്ടികൾക്ക് ഒരിക്കലും ഈ ദുരവസ്ഥ വരരുതെന്ന് ഉറപ്പിച്ച് മുന്നോട്ടു പോവുകയാണ് ഈ യുവാവ്. ദീപക്കും, ഭാര്യ സീതാറാണിയും ചേർന്ന് നാട്ടിൽ സൗജന്യ കോച്ചിംഗ് സെന്ററും ലൈബ്രറിയുമാണ് പാവപ്പെട്ട വീട്ടിലെ കുട്ടികൾക്കായി തുറന്നത്. കോവിഡ് എത്തിയതോടെ, സ്മാർട്ട്‌ഫോണുകളും മറ്റുമുള്ള കുട്ടികളിലേക്ക് മാത്രം വിദ്യാഭ്യാസം ഒതുങ്ങുകയും, വെർച്വൽ ക്ലാസ്സ്‌ മുറികളിൽ സാധാരണക്കാരായ കുട്ടികൾക്ക് കയറാൻ …

Read More »

പാലക്കാട് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായിട്ടില്ല; ഡിഎംഒ

പാലക്കാട്: പാലക്കാട് പ്രസവ ശസ്ത്രക്രിയക്ക് ശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പാലക്കാട് ഡിഎംഒ ഡോ. കെ പി റീത്ത. റിപ്പോർട്ട് ഉടൻ ആരോഗ്യമന്ത്രിക്ക് സമർപ്പിക്കും. ഗർഭിണിയുടെ രക്തസ്രാവം നിയന്ത്രിക്കാൻ ഡോക്ടർമാർ ആവശ്യമായതെല്ലാം ചെയ്തെന്നും പ്രസവ ശസ്ത്രക്രിയ നടത്താൻ താമസമുണ്ടായിട്ടില്ലെന്നും ഡിഎംഒ വ്യക്തമാക്കി. സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർമാരായ ഡോ.കൃഷ്ണനുണ്ണി, ഡോ.ദീപിക എന്നിവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. നല്ലേപ്പുള്ളി സ്വദേശിനി അനിതയാണ് ഇന്നലെ തൃശൂർ …

Read More »

സ്പെഷ്യൽ ബാലറ്റുകളിൽ തിരിമറി നടന്നോ എന്നറിയാൻ സംയുക്ത പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്പെഷ്യൽ ബാലറ്റുകളിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ സംയുക്ത പരിശോധന നടത്താൻ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഇരു സ്ഥാനാർത്ഥികളും അഭിഭാഷകരും ഹൈക്കോടതിയുടെ സുരക്ഷിത കസ്റ്റഡിയിലുള്ള പോസ്റ്റൽ ബാലറ്റുകൾ പരിശോധിക്കും. അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് 1.30നാണ് സംയുക്ത പരിശോധന. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് നേരിട്ട് കാണാനും പരിശോധിക്കാനും അവസരം നൽകണമെന്ന ഇടത് സ്ഥാനാർത്ഥിയുടെ ആവശ്യ പ്രകാരമാണ് കോടതിയുടെ ഉത്തരവ്. പോസ്റ്റൽ …

Read More »

ഡോക്യുമെന്ററി വിവാദം; ബിബിസി നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയും ചൂണ്ടിക്കാട്ടി ബിബിസി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഒരു ഡോക്യുമെന്‍ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുകയെന്ന് കോടതി ചോദിച്ചു. ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്‍ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തണമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ …

Read More »

മാലിന്യക്കുഴിയിൽ വീണ് നാല് വയസ്സുകാരി മരിച്ചു; സംഭവം പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ

കൊച്ചി: മാലിന്യക്കുഴിയിൽ വീണ് നാല് വയസുകാരി മരിച്ചു. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടമുണ്ടായത്. കമ്പനി ജീവനക്കാരിയായ പശ്ചിമ ബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ അസ്മിനിയാണ് മരിച്ചത്. രാവിലെ അമ്മയോടൊപ്പം പ്ലൈവുഡ് കമ്പനിയിൽ എത്തിയതായിരുന്നു കുട്ടി. അമ്മ ജോലി ചെയ്യുന്നതിനിടെ കുട്ടി കമ്പനി വളപ്പിലെ മാലിന്യക്കുഴിയിൽ വീണ് മരിക്കുകയായിരുന്നു. ആ പ്രദേശം കേന്ദ്രീകരിച്ച് നിരവധി പ്ലൈവുഡ് കമ്പനികൾ ഉണ്ട്. രാവിലെ 7 മണിക്ക് ജോലിക്കെത്തുന്ന അമ്മമാർ വൈകിട്ട് 6 മണിക്ക് ശേഷമാണ് …

Read More »