Breaking News

News Desk

വെള്ളക്കരം കൂട്ടിയ വിഷയം; റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്

തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയ വിഷയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്. വെള്ളക്കരം വർദ്ധിപ്പിച്ചത് ആദ്യം നിയമസഭയിൽ പ്രഖ്യാപിക്കേണ്ടതായിരുന്നെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ചട്ടം 303 പ്രകാരം എ.പി അനിൽ കുമാർ ഉന്നയിച്ച ക്രമപ്രശ്‌നത്തിലായിരുന്നു റൂളിങ്. നയപരമായ കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുമ്പോൾ സഭാ സമ്മേളന കാലയളവിലാണെങ്കിൽ ആദ്യം സഭയിൽ തന്നെ പ്രഖ്യാപിക്കുന്നതാണ് പതിവെന്നും സ്പീക്കർ പറഞ്ഞു. ഇതിന് മാതൃകയായി മുന്‍കാല റൂളിങ്ങുകളുണ്ട്. …

Read More »

കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധം; അഭയ കേസിലെ സിസ്റ്റര്‍ സെഫിയുടെ ഹർജിയിൽ ഹൈക്കോടതി

ന്യൂഡല്‍ഹി: കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നും നടത്തരുതെന്നും ഡൽഹി ഹൈക്കോടതി. അഭയ കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഡൽഹി ഹൈക്കോടതി വിധിച്ചത്. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് കെ ശർമ്മയാണ് വിധി പുറപ്പെടുവിച്ചത്. സി.ബി.ഐയുടെ കന്യകാത്വ പരിശോധനക്കെതിരെ 2009ൽ സമർപ്പിച്ച ഹർജി തീര്‍പ്പാക്കികൊണ്ടാണ് വിധി. ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് കന്യകാത്വ പരിശോധന നടത്താനാവില്ല. ഇരയാണോ പ്രതിയാണോ എന്നത് അത്തരമൊരു പരിശോധന …

Read More »

ബോളിവുഡ് നടി രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടി രാഖി സാവന്തിന്‍റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ ദുറാനിയെ അറസ്റ്റ് ചെയ്തു. മുംബൈ ഓഷിവാര പൊലീസാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. കാരണം വ്യക്തമല്ല. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് താൻ വിവാഹിതയായതായി രാഖി വെളിപ്പെടുത്തിയത്. മൈസൂർ സ്വദേശിയാണ് ആദിൽ. 2022 ൽ വിവാഹിതരായെങ്കിലും വിവരം പുറത്ത് വിട്ടിരുന്നില്ല. വിവാഹത്തിന്‍റെ ചിത്രങ്ങൾ രാഖി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ ചിത്രങ്ങൾ വ്യാജമാണെന്ന് ആദിൽ പറഞ്ഞിരുന്നു. എന്നാൽ രാഖിയുടെ കടുത്ത …

Read More »

ചാറ്റ് ജിപിടിക്ക് മറുപടിയുമായി ഗൂഗിൾ; ‘ബാര്‍ഡ്’ ഉടനെത്തും

കാലിഫോർണിയ: ചാറ്റ് ജിപിടിക്ക് മറുപടിയായി ഗൂഗിൾ പുറത്തിറക്കുന്ന ചാറ്റ്ബോട്ടിന്‍റെ പേര് പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ചാറ്റ്ബോട്ടായ ബാർഡിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്‍റെ ബ്ലോഗിൽ പങ്കിട്ടു. 2021ല്‍ ഗൂഗിള്‍ അവതരിപ്പിച്ച ഡയലോഗ് ആപ്ലിക്കേഷൻ ലാംഡയെ അടിസ്ഥാനമാക്കിയുള്ളതാണ് ബാർഡ്. നിലവിൽ, ഒരു വിഭാഗം ആളുകൾ പരീക്ഷണാര്‍ത്ഥം ബാർഡ് ഉപയോഗിക്കുന്നുണ്ട്. ആപ്ലിക്കേഷൻ ഉടൻ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമായേക്കും. ഇതുസംബന്ധിച്ച കൂടുതൽ പ്രഖ്യാപനങ്ങൾ ഫെബ്രുവരി എട്ടിന് നടക്കുന്ന ഗൂഗിളിന്‍റെ ആർട്ടിഫിഷ്യൽ …

Read More »

ഇന്ധന സെസിനെതിരായ പ്രതിഷേധം; കോൺഗ്രസ് മാർച്ചിനിടെ സംഘർഷം

തിരുവനന്തപുരം: ഇന്ധന സെസിനെതിരായ സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധത്തിനിടെ സംഘർഷം. എറണാകുളത്ത് പൊലീസിന് നേരെ കല്ലേറ് ഉണ്ടായി. കൊച്ചിയിലും തൃശൂരിലും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരിൽ ഡിസിസി പ്രസിഡൻ്റിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു. കൊല്ലത്ത് നടന്ന മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കോട്ടയത്ത് പൊലീസ് പ്രകോപനം സൃഷ്ടിച്ചെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞു.

Read More »

ഇന്ധന സെസില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂചന നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് നിയമസഭാ കക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സെസ് ഏർപ്പെടുത്തിയതിൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയ പ്രതിഷേധം മാത്രമാണ് ഉണ്ടായതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. സെസ് കുറയ്ക്കുന്നത് യു.ഡി.എഫിന്‍റെ രാഷ്ട്രീയ വിജയമാകുമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. അതേസമയം ഇന്ധന സെസിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. എംഎൽഎമാരായ ഷാഫി പറമ്പിൽ, …

Read More »

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം. തിരുവനന്തപുരത്തെ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതിയായ ഫിറോസിനെ തിരുവനന്തപുരം പാളയത്ത് വെച്ച് ജനുവരി 23നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് 14 ദിവസത്തേക്ക് വഞ്ചിയൂർ കോടതി റിമാൻഡ് ചെയ്തിരുന്നു. രണ്ടാഴ്ചത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കേസില്‍ നേരത്തെ 28ഓളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു.

Read More »

നിശ്ശബ്ദത ജോലിയെ ബാധിക്കും; ശബ്ദങ്ങളും സംഭാഷണങ്ങളും ആവശ്യമെന്ന് പഠനം

വാഷിങ്ടണ്‍: പൂർണ്ണമായും നിശബ്ദമായ ഓഫീസ് അന്തരീക്ഷത്തിൽ ഇരുന്ന് ജീവനക്കാർക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലെന്ന് പഠനം. ഗവേഷകരുടെ അഭിപ്രായത്തിൽ, പരസ്പര സംഭാഷണവും പശ്ചാത്തല ശബ്ദവും ഉള്ള ഒരു അന്തരീക്ഷത്തിൽ ആയിരിക്കുമ്പോഴാണ് ആരോഗ്യകരമായി പ്രവർത്തിക്കാൻ കഴിയുക. യൂണിവേഴ്സിറ്റി ഓഫ് കാന്‍സാസ്, യൂണിവേഴ്സിറ്റി ഓഫ് അരിസോണ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘമാണ് നേച്ചർ ഡിജിറ്റൽ മെഡിസിൻ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചത്. അമിതമായ ശബ്ദം ജോലിയെ ബാധിക്കുമെന്ന് ഉറപ്പാണ്. എന്നാൽ പൂർണ്ണമായ നിശബ്ദതയും ആരോഗ്യകരമായി ജോലി …

Read More »

കാന്താരയുടെ ഒന്നാം ഭാഗം അടുത്ത വര്‍ഷം; പ്രഖ്യാപനവുമായി ഋഷഭ് ഷെട്ടി

ബെംഗളൂരു: ഇന്ത്യൻ സിനിമയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു കാന്താര എന്ന കന്നഡ ചിത്രം. 395 കോടി രൂപയുടെ ബോക്സ് ഓഫീസ് വിജയം കൂടാതെ, ചിത്രം പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. ഇപ്പോൾ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി ചിത്രത്തിന്‍റെ അടുത്ത ഭാഗത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. കാന്താരയുടെ 100-ാം ദിനം ആഘോഷിക്കുന്ന വേദിയിലാണ് താരം ഇക്കാര്യം അറിയിച്ചത്. ‘കാന്താര’യുടെ ചിത്രീകരണത്തിനിടയിലാണ് പ്രീക്വൽ എന്ന ആശയം …

Read More »

ആരോഗ്യനില തൃപ്തികരം; ഉമ്മൻ ചാണ്ടിയെ ഉടൻ ബെംഗളൂരുവിലേക്ക് കൊണ്ടുപോകില്ല

തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉടൻ ബെംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ന്യൂമോണിയ ഭേദമായ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂമോണിയ ബാധ ഭേദമായശേഷം ഉമ്മൻ ചാണ്ടിയെ എയർ ആംബുലൻസിൽ ആകും കൊണ്ടുപോകുക. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോർജ് ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. …

Read More »