Breaking News

News Desk

കൊളീജിയം ശുപാർശയ്ക്ക് അംഗീകാരം; 5 ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരാക്കി

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാർശ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ രാഷ്ട്രപതി അനുമതി നൽകി. രാജസ്ഥാൻ, പട്ന, മണിപ്പൂർ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയും പട്ന, അലഹബാദ് ഹൈക്കോടതികളിലെ ജഡ്ജിമാരെയും നിയമിച്ചു. നിയുക്ത ജഡ്ജിമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, …

Read More »

‘തെറ്റ് ആർക്കും പറ്റാം’; ബിബിസി വിവാദത്തിൽ അനിൽ ആന്റണിയെ ന്യായീകരിച്ച് സുധാകരൻ

കണ്ണൂർ: ബിബിസി ഡോക്യുമെന്‍ററി വിവാദത്തിൽ അനിൽ ആന്‍റണിയെ ന്യായീകരിച്ച് കെ സുധാകരൻ. തെറ്റ് ആർക്കും പറ്റാം. തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട കാര്യമില്ല, യൂത്ത്കോൺഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിബിസിയുടെ ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിയുമായി ബന്ധപെട്ട് അനിൽ ആന്‍റണിയുടെ ട്വീറ്റ് ഏറെ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ബി.ബി.സി പുറത്തിറക്കിയ ഡോക്യുമെന്ററിയെ അനുകൂലിച്ച് …

Read More »

ഹെൽത്ത് കാർഡ് നൽകുമ്പോൾ കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിർദേശം

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡും സർട്ടിഫിക്കറ്റും നൽകുമ്പോൾ കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ. സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ വീഴ്ചയുണ്ടായ പശ്ചാത്തലത്തിലാണ് നിർദേശം. സർട്ടിഫിക്കറ്റ് നൽകുമ്പോൾ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപന മേധാവികൾ ഉറപ്പാക്കണം. സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് അപേക്ഷകരെ ഡോക്ടർ നേരിട്ട് പരിശോധിക്കണം. ശാരീരിക പരിശോധന, കാഴ്ച പരിശോധന, ചർമ്മത്തിന്‍റെയും നഖങ്ങളുടെയും പരിശോധന, രക്തപരിശോധന എന്നിവയും നടത്തണം. ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് (എ) എന്നിവയും ഉണ്ടോയെന്ന് പരിശോധിക്കണം. ക്ഷയരോഗത്തിന്‍റെ …

Read More »

ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾക്കായി കേന്ദ്രത്തോട് ഫണ്ട് തേടി സിസോദിയ

ന്യൂഡല്‍ഹി: ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾക്കായി ഡൽഹി സർക്കാർ കേന്ദ്ര സർക്കാരിനോട് ധനസഹായം തേടി. ഉച്ചകോടിക്ക് തയ്യാറെടുക്കാൻ ഡൽഹിക്ക് കുറഞ്ഞത് 927 കോടി രൂപയെങ്കിലും വേണമെന്ന് വ്യക്തമാക്കി ഡൽഹി ധനമന്ത്രി മനീഷ് സിസോദിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു. ജി -20 ഉച്ചകോടി ഡൽഹിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണന്നും സിസോദിയ കത്തിൽ പറഞ്ഞു. കേന്ദ്ര ബജറ്റിൽ ഡൽഹി സർക്കാരിന് ഫണ്ടുകളൊന്നും ലഭിച്ചില്ല. അതിനാൽ ജി …

Read More »

കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ സൈറ്റ് സൃഷ്ട്ടിച്ചു

ബെംഗളൂരു: കർണാടക കോൺഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചുവെന്ന് പരാതി. കോൺഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വർഗീയവാദികളും ആക്കി വ്യാജ വെബ്സൈറ്റിൽ ചിത്രീകരിക്കുകയും ചെയ്തു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിലുള്ള വ്യാജ കത്തും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന്‍റെ പരാതിയിൽ ബെംഗളൂരു സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കർണാടക കോൺഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ ഐഎൻസികർണാടക.ഇൻ ഇപ്പോൾ ലഭ്യമല്ല. ഈ ലിങ്കിൽ …

Read More »

മുഖ്യമന്ത്രിയുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും കൂടിക്കാഴ്ച; വിവാഹക്ഷണത്തിനെന്ന് വിശദീകരണം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും തമ്മിലുള്ള കൂടിക്കാഴ്ച സൈബി ജോസ് കിടങ്ങൂരിനെതിരായ കൈക്കൂലി കേസ് ചർച്ച ചെയ്യാനെന്ന മാധ്യമവാർത്തകൾ ഹൈക്കോടതി വാർത്താക്കുറിപ്പിലൂടെ നിഷേധിച്ചു. ചീഫ് ജസ്റ്റിസിന്‍റെ മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വാർത്താക്കുറിപ്പിൽ വിശദീകരണമുണ്ട്. അതേസമയം ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ പണം വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ തുടർനടപടികൾ അടിയന്തരമായി …

Read More »

സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനമൊഴിയാൻ മേഴ്സി കുട്ടന് സർക്കാർ നിർദേശം

തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സി കുട്ടൻ സർക്കാർ നിർദേശത്തെ തുടർന്ന് ഉടൻ സ്ഥാനമൊഴിയും. വൈസ് പ്രസിഡന്‍റിനോടും അഞ്ച് സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളോടും സ്ഥാനമൊഴിയാൻ സർക്കാർ നിർദേശം നൽകി. കായികമന്ത്രി വി അബ്ദുറഹിമാനുമായുള്ള അഭിപ്രായവ്യത്യാസത്തിന്‍റെ പശ്ചാത്തലത്തിലാണ് സർക്കാർ രാജി ആവശ്യപ്പെട്ടതെന്നാണ് വിവരം. 2019ൽ ടി.പി ദാസന്‍റെ പിൻഗാമിയായാണ് മേഴ്സി കുട്ടൻ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്ത് എത്തിയത്.

Read More »

നികുതി നിർദേശങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യത; നടപടി ജനരോഷത്തെ തുടർന്ന്

തിരുവനന്തപുരം: ബജറ്റിലെ നികുതി വർദ്ധനവിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ചില നികുതി നിർദ്ദേശങ്ങളിൽ മാറ്റം വന്നേക്കാൻ സാധ്യത. ജനങ്ങളുടെ അതൃപ്തി മുഖവിലയ്ക്കെടുത്താണ് നികുതി നിർദേശങ്ങൾ ചർച്ച ചെയ്യാമെന്ന അഭിപ്രായം നേതൃത്വം പങ്കുവയ്ക്കുന്നത്. വിഭവസമാഹരണം ആവശ്യമാണെങ്കിലും ഇന്ധനനികുതിയിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തണമെന്ന അഭിപ്രായമുള്ളവർ ഇടതുമുന്നണിയിലുണ്ട്. ഇന്ധന സെസ് രണ്ട് രൂപയിൽ നിന്ന് ഒരു രൂപയായി കുറയ്ക്കണമെന്നും അഭിപ്രായമുണ്ട്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ …

Read More »

കേരള വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടി

തിരുവനന്തപുരം: കേരള വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകി. ഇന്ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് രാജ്ഭവൻ വിജ്ഞാപനം നീട്ടി നൽകിയത്. കേരള സർവകലാശാലയുടെ പ്രതിനിധിയെ ഇതുവരെ സമിതിയിലേക്ക് നല്കിയിട്ടില്ല. നിലവിൽ യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധികൾ മാത്രമാണ് കമ്മിറ്റിയിലുള്ളത്. സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല.

Read More »

ഗായിക വാണി ജയറാമിന്‍റെ മൃതദേഹത്തിൽ മുറിവ്, പോസ്റ്റ്മോർട്ടത്തിനായി മാറ്റി

ചെന്നൈ: ഗായിക വാണി ജയറാമിന്‍റെ മരണം പുറത്തുവരാൻ വൈകിയെന്ന് സൂചന. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലെ വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018ൽ ഭർത്താവ് ജയറാമിന്‍റെ മരണശേഷം വാണി വീട്ടിൽ തനിച്ചായിരുന്നു താമസം. സഹായിയായ യുവതി ഇന്ന് രാവിലെ 11 മണിയോടെ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവർ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്തുകയറി വാണിയെ കിടപ്പുമുറിയിൽ മരിച്ച …

Read More »