Breaking News

കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ സൈറ്റ് സൃഷ്ട്ടിച്ചു

ബെംഗളൂരു: കർണാടക കോൺഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചുവെന്ന് പരാതി. കോൺഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വർഗീയവാദികളും ആക്കി വ്യാജ വെബ്സൈറ്റിൽ ചിത്രീകരിക്കുകയും ചെയ്തു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിലുള്ള വ്യാജ കത്തും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോൺഗ്രസ് നേതൃത്വത്തിന്‍റെ പരാതിയിൽ ബെംഗളൂരു സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കർണാടക കോൺഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ ഐഎൻസികർണാടക.ഇൻ ഇപ്പോൾ ലഭ്യമല്ല. ഈ ലിങ്കിൽ ക്ലിക്കുചെയ്യുകയാണെങ്കിൽ ‘ഈ അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു’ എന്ന അറിയിപ്പാണ് കാണുക. അതേസമയം ഇതിന് പകരം കെപിസിസി.ഇൻ എന്ന ലിങ്കിലാണ് വ്യാജ വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളാണ് സൈറ്റിലുള്ളത്.

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്യുന്ന രീതിയിലുള്ള സിദ്ധരാമയ്യയുടെ കത്ത് ഇതിന് പിന്നാലെയാണ് സൈറ്റിൽ പ്രത്യക്ഷപ്പെടുന്നത്. സിദ്ധരാമയ്യയുടെ വ്യാജ ഒപ്പുമുണ്ട്. കത്ത് വ്യാജമാണെന്ന് സിദ്ധരാമയ്യ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …