Breaking News

രാജ്യത്ത് ഇന്ന് ആശ്വാസത്തിന്‍റെ ദിനം, പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ, മരണസംഖ്യയിലും കുറവ്…

രാജ്യത്ത് ആശ്വാസമേകി കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 86,498 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 2,123 പേര്‍ വൈറസ്ബാധയെ തുടര്‍ന്ന്

മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 64 ദിവസത്തിന് ശേഷമാണ് പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തില്‍ താഴെ എത്തുന്നത്. ഒരു ദിവസത്തിനിടെ

1,82,282 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,73,41,462 ആയി ഉയര്‍ന്നു. നിലവില്‍ 13,03,702 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 3,51,309 പേര്‍

കൊവിഡ് ബാധിച്ച്‌ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 23,61,98,726 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …