Breaking News

ലോക ഉപഭോക്തൃ ദിനം കൊല്ലത്ത് വിവിധ പരിപാടികളോടെ ആചരിച്ചു…

കൊല്ലം ; കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഉപഭോക്തൃ ദിനം പൊതു സ്ഥലത്ത് വച്ച് വിവിധ പരിപാടികളോടെ കൊണ്ടാടി.

എസ് ബി ഐ കൊല്ലം റീജിയണൽ ഓഫിസ് പടിക്കൽ വച്ച് പൊതുജനങ്ങൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്‌തും ഉപഭോക്തൃ ദിന സന്ദേശങ്ങൾ നൽകി.

കൂടാതെ ലോക്ക് ഡൗൺ നാൾ മുതൽ കേരളത്തിലെ ബാങ്കുകൾ ഉപഭോക്താക്കള പീഡിപ്പിക്കുന്നതിലും ബുദ്ധിമുട്ടിപ്പിക്കുന്നതിലുമുള്ള പ്രതിഷേധ സമരം നടത്തിയുമാണ് ലോക ഉപഭോക്തൃ ദിനം കൊണ്ടാടിയത്.

പ്രതിഷേധ ധർണ്ണ സമിതി പ്രസിഡന്റ്‌ അഡ്വ :എം പി സുഗതൻ ചിറ്റുമല ഉൽഘാടനം ചെയ്തു. ട്രഷറർ തഴുത്തല ദാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലൈക്ക് പി. ജോർജ് സ്വാഗതം പറഞ്ഞു.

സമിതി ഭാരവാഹികളായ ആർ സുമിത്ര, രാജാസലിം, ശ്യാം ചന്ദ്രൻ, നസീൻ ബീവി, കുണ്ടറ ഷറഫ് , എന്നിവർ സംസാരിച്ചു. മണിയമ്മയമ്മ, മയ്യനാട് സുനിൽ, യു കെ അഹമ്മദ്‌ കോയ,

ടെഡി സിൽവെസ്റ്റർ, ഏലിയാമ്മ, സിനിമോൾ, ജോസഫ് ജോൺ, റെയിൽവേ ബാബു, ശാലിനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …