Breaking News

ശത്രുക്കളോടുപോലും ഇങ്ങനൊന്നും ചെയ്യല്ലേ ; അന്താരാഷ്ട്ര ഫുട്ബോളില്‍ റെക്കോഡിട്ട് കാനഡ; അടിച്ചുകൂട്ടിയ ഗോളുകളുടെ എണ്ണം…

അന്താരാഷ്ട്ര വനിത ഫുട്ബോളില്‍ ഗോളടിച്ചുകൂട്ടുന്നതില്‍ റെക്കോര്‍ഡിട്ട് കാനഡയുടെ ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍ക്ക്. താരത്തിന് മുന്നില്‍ ഇനി മറ്റാരുമില്ല.

താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.??

ഒളിമ്ബിക് യോഗ്യതാ റൗണ്ടില്‍ സെന്റ് കിറ്റ്സിനെതിരേ ഇരട്ടഗോള്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായിമാറുകയായിരുന്നു.

290 കളിയില്‍ നിന്ന് 185 ഗോളാണ് ക്രിസ്റ്റീന്‍ അടിച്ചുകൂട്ടിയത്. സെന്റ് കിറ്റ്‌സിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത 11 ഗോളിനാണ് കാനഡ വിജയിച്ചത്. ക്രിസ്റ്റീന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ അഡ്രിയാന ലിയോണ്‍ നാല് ഗോളുകളടിച്ചു കൂട്ടി.

കൊറോണ വൈറസ്: കേരളത്തില്‍ 1,053 പേര്‍ നിരീക്ഷണത്തില്‍; ആശുപത്രിയില്‍ 15 പേര്‍…

അമേരിക്കയുടെ അബി വാംബാഷെയുടെ (184) റെക്കോഡാണ് തകര്‍ന്നത്. പുരുഷ ഫുട്ബോളില്‍ ഇറാന്റെ അലി ദേയി (109) മുന്നില്‍. ഇതോടെ പുരുഷ-വനിത ഫുട്ബോളിലെ ഗോള്‍വേട്ടക്കാരിയായി കാനഡ താരം.

20 വര്‍ഷമായി കാനഡയ്ക്കായി ബൂട്ടണിയുന്നുണ്ട് ക്രിസ്റ്റീന്‍. 2012 ഒളിമ്ബിക്‌സില്‍ ആറു ഗോള്‍ നേടിയതോടെ ഒരു ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡ് സ്വന്തമായി.

അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടിയ ക്രിസ്റ്റീന്‍ കാനഡയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരവുമാണ്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …