Breaking News

കര, നാവിക സേനകളില്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസറാകാൻ അവസരം; 1239 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 24 വരെ

ഇന്ത്യന്‍ ആര്‍മിയില്‍ 60-ാമത് ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ (ബിഎസ്‌സി-ടെക്) പുരുഷന്മാര്‍, 31-ാമത് എസ്‌എസ്‌സി ടെക് വനിതകള്‍, സൈനികരുടെ വിധവകള്‍ (ടെക് ആന്റ് നോണ്‍ ടെക്) എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ്.

എസ്‌എസ്‌സി ടെക് പുരുഷന്മാര്‍ക്കായുള്ള കോഴ്‌സില്‍ 175 ഒഴിവുകളാണുള്ളത്. സിവില്‍ 49, കമ്ബ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്/ഐടി 42, ഇലക്‌ട്രിക്കല്‍/അനുബന്ധ ശാഖകള്‍ 32, പ്ലാസ്റ്റിക് ടെക്/ബയോമെഡിക്കല്‍/ബയോടെക്/മെറ്റലര്‍ജിക്കല്‍/മൈനിംഗ്/അഗ്രികള്‍ച്ചര്‍/ഫുഡ് ടെക്‌നോളജി/ടെക്‌സ്‌റ്റൈല്‍/ന്യൂക്ലിയര്‍ ടെക്‌നോളജി-9).

എസ്‌എസ്‌സി ടെക് വനിതകള്‍ക്കായുള്ള കോഴ്‌സില്‍ 14 ഒഴിവുകള്‍ (സിവില്‍ 3, കമ്ബ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജീനയറിംഗ്/ഐടി 5, ഇലക്‌ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍ 1, ഇലക്‌ട്രോണിക്‌സ് 2, മെക്കാനിക്കല്‍/അനുബന്ധ ശാഖകള്‍-3. ബന്ധപ്പെട്ട ശാഖയില്‍ ബിഇ/ബിടെക്/ബിആര്‍ക്/എംഎസ്‌സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20-27 വയസ്. അവിവാഹിതരായിരിക്കണം.

സൈനികരുടെ വിധവകള്‍ക്കായുള്ള ടെക്‌നിക്കല്‍ കോഴ്‌സില്‍ ഒരൊഴിവും നോണ്‍ ടെക്‌നിക്കല്‍ കോഴ്‌സില്‍ ഒരൊഴിവുമാണുള്ളത്. ടെക്‌നിക്കല്‍ കോഴ്‌സില്‍ ബിഇ/ബിടെക്കാര്‍ക്കും നോണ്‍ ടെക്‌നിക്കല്‍ കോഴ്‌സില്‍ ഏതെങ്കിലും ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്.

യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍ ഉള്‍പ്പെടെ സമഗ്രവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.inല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി ഓഗസ്റ്റ് 24 വൈകിട്ട് 3 മണിവരെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

ഇന്ത്യന്‍ നേവിയില്‍ എക്‌സിക്യൂട്ടീവ് ബ്രാഞ്ചില്‍ (ഐടി) 50 ഒഴിവുകളാണുള്ളത്. എസ്‌എസ്‌സി ഓഫീസറായി തെരഞ്ഞെടുക്കുന്നതിന് ഇനിപറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഭാരത പൗരന്മാരായിരിക്കണം. 10 അല്ലെങ്കില്‍ 12 ക്ലാസ്/തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷിന് 50% മാര്‍ക്ക് നേടി വിജയിച്ചിരിക്കണം.

ബിഇ/ബിടെക്/എംടെക്/എംഎസ്‌സി (കമ്ബ്യൂട്ടര്‍ സയന്‍സ്/സിഎസ്‌ഇ/ഐടി/സോഫ്റ്റ്‌വെയര്‍ സിസ്റ്റംസ്/സൈബര്‍ സെക്യൂരിറ്റി/സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ്/ഡാറ്റാ അനലിറ്റിക്‌സ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)/എംസിഎ വിത്ത് ബിസിഎ/ബിഎസ്‌സി സിഎസ്/ഐടി 60 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.joinindiannavy.gov.in ല്‍ ലഭ്യമാണ്. ഓഗസ്റ്റ് 15 വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

മെരിറ്റടിസ്ഥാനത്തില്‍ അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്‌എസ്ബി) ടെസ്റ്റും ഇന്റര്‍വ്യുവും നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി വൈദ്യപരിശോധനക്ക് വിധേയമായി നിയമനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …