Breaking News

രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്‍റെ ഡാറ്റ, കോള്‍ റെക്കോഡുകള്‍ എന്നിവ സൂക്ഷിച്ച്‌ വയ്ക്കണമെന്ന് ടെലികോം കമ്ബനികളോട് കേന്ദ്ര സര്‍ക്കാര്‍…

രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്‍റെ ഡാറ്റ, കോള്‍ റെക്കോഡുകള്‍ എന്നിവ സൂക്ഷിക്കണമെന്ന് ടെലികോം കമ്ബനികള്‍ക്കും (Telecos), ഇന്‍റര്‍നെറ്റ് സേവനദാതക്കള്‍ക്കും (ISP) നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് ഡാറ്റയും കോള്‍ റെക്കോഡും സൂക്ഷിക്കേണ്ട കാലവധി ഒരു വര്‍ഷമായിരുന്നു. ഇതാണ് ഇപ്പോള്‍ രണ്ട് കൊല്ലത്തേക്ക് നീട്ടിയത്. കേന്ദ്ര ടെലികോം മന്ത്രാലയമാണ് (Department of Telecom (DoT) ) സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. പുതിയ ഭേദഗതി സംബന്ധിച്ച ഉത്തരവ് ഡിസംബര്‍ 21നാണ് പുറത്തിറക്കിയത്.

അതായത് ഒരാള്‍ ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്യുന്നതും കാണുന്നതും, ചെയ്യുന്ന കോള്‍ റെക്കോഡ് അടക്കം വിവരങ്ങളും ഇന്‍റര്‍നെറ്റ് കമ്ബനികള്‍ ശേഖരിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ആക്‌സസ്, ഇ-മെയില്‍, മറ്റു ഇന്റര്‍നെറ്റ് സേവനങ്ങളായ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ നിന്നുള്ള കോളുകള്‍, വൈഫൈ കോളിങ് എന്നിവയുമായി ബന്ധപ്പെട്ടുള്ള എല്ലാ വരിക്കാരുടെയും ലോഗിന്‍, ലോഗ്‌ഔട്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെ വരിക്കാരുടെ ഇന്റര്‍നെറ്റ് ഡേറ്റ റെക്കോര്‍ഡുകള്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും നിലനിര്‍ത്തണമെന്ന് ടെലികോം കമ്ബനികളോട് പുതിയ സര്‍ക്കുലറിലൂടെ സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

ടെലികോം കമ്ബനികള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ കൈമാറ്റം ചെയ്യപ്പെടുന്ന എല്ലാ ആശയവിനിമയങ്ങളുടെ റെക്കോര്‍ഡ് സഹിതം സൂക്ഷിക്കേണ്ടതാണ്. സുരക്ഷാ കാരണങ്ങളാല്‍ സൂക്ഷ്മ പരിശോധനയ്ക്കായി അത്തരം രേഖകള്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് സൂക്ഷിക്കുകയും ചെയ്യണമെന്ന് ടെലികോം മന്ത്രാലയം സര്‍ക്കുലറില്‍ പറയുന്നു. ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ രണ്ട് വര്‍ഷത്തേക്ക് ഐപി വിശദാംശ റെക്കോര്‍ഡിനൊപ്പം ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ വിവരങ്ങളും സൂക്ഷിക്കേണ്ടതുണ്ട്. വാണിജ്യ രേഖകള്‍, കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡും, എക്‌സ്‌ചേഞ്ച് വിശദാംശ രേഖകളും,ഐപി വിശദാംശ രേഖകളും രണ്ട് വര്‍ഷത്തേക്ക് ടെലികോം കമ്ബനികള്‍ സൂക്ഷിക്കണമെന്നാണ് ടെലികോം മന്ത്രാലയം പറയുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …