Breaking News

കോണ്‍ഗ്രസ് പുറത്ത് : ചരിത്രത്തിലാദ്യമായി മില്‍മയുടെ ഭരണം ഇടതുമുന്നണിക്ക്…

കോണ്‍ഗ്രസിന് തിരിച്ചടി. ചരിത്രത്തിലാദ്യമായി മില്‍മയുടെ ഭരണം ഇടതുമുന്നണി സ്വന്തമാക്കി. മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ മരിച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചെയര്‍മാനായി കെഎസ് മണി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് വിജയം.

മില്‍മയുടെ രൂപവത്കരണകാലം മുതല്‍ ഭരണം കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ .മില്‍മ ഫെഡറേഷനില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഭരണം സിപിഎമ്മിനാണ്.

മില്‍മയുടെ തിരുവനന്തപുരം മേഖലായൂണിയന്‍ ഭരണസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടിരിക്കുകയാണ്. അവിടെയുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയില്‍നിന്ന് ഡയറക്ടര്‍

ബോര്‍ഡിലുള്ള മൂന്ന് പ്രതിനിധികള്‍ വോട്ടുചെയ്ത ശേഷം അത് പ്രത്യേകം പെട്ടിയില്‍ സൂക്ഷിക്കാനും കോടതിവിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്നുമാണ് ഉത്തരവ്.

മില്‍മയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിവന്ന 1983 മുതല്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ഫെഡറേഷന്‍ ചെയര്‍മാന്‍. 2019ല്‍ അദ്ദേഹം ഒഴിഞ്ഞപ്പോഴാണ് പി.എ. ബാലന്‍ മാസ്റ്റര്‍ ചെയര്‍മാനായത്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …