Breaking News

മീന്‍പിടിക്കുന്നതിനിടെ അപകടം; പെരുവണ്ണാമുഴി റിസര്‍വോയറില്‍ വീണ യുവാവിന് ദാരുണാന്ത്യം….

പെരുവണ്ണാമുഴി ഡാം റിസര്‍വയറില്‍ മീന്‍ പിടിക്കാന്‍ വന്ന നാലംഗ സംഘത്തില്‍പെട്ട ഒരാള്‍ മുങ്ങി മരിച്ചു. മരുതോങ്കര സ്വദേശി അഭിജിത്ത് (23)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നോടെ മുതുകാട് ചെകുത്താന്‍മുക്കിന് സമീപം കുറ്റിയാടി

ജലസേചന പദ്ധതിയുടെ പെരുവണ്ണാമുഴി റിസര്‍വോയറിലാണ് അപകടം. സുഹൃത്തുക്കളുമായി ഇവിടെയെത്തിയ ഇവര്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ മുങ്ങി താഴുകയായിരുന്നു.

അഭിജിത്ത് ഒഴികെ ബാക്കിയുള്ളവര്‍ നീന്തി രക്ഷപ്പെട്ടു. കൂടെയുള്ളവര്‍ക്ക് ഇയാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പേരാമ്ബ്രയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും

ഓടിയെത്തിയ നാട്ടുകാര്‍ അഭിജിത്തിനെ കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശക്തമായ മഴയില്‍ വഞ്ചി മറിഞ്ഞാണ് അപകടമുണ്ടായതെന്നും പറയപ്പെടുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …