Breaking News

‘ചരിത്ര നിമിഷം’, ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനം; എയര്‍ബസ് എ380 ബംഗളൂരുവില്‍ ( വിഡിയോ)

ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ 380 ബംഗളൂരു വിമാനത്താവളത്തില്‍. ദുബൈയില്‍നിന്നുള്ള എമിറേറ്റ്‌സ് വിമാനമാണ് ഇന്നലെ ഉച്ചയ്ക്ക് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ചരിത്ര നിമിഷം എന്നാണ് ബംഗളൂരു വിമാനത്താവള അധികൃതര്‍ ലാന്‍ഡിങ്ങിനെ വിശേഷിപ്പിച്ചത്.

എയര്‍ബസ് എ 380 ലാന്‍ഡ് ചെയ്യുന്ന ആദ്യ തെക്കേ ഇന്ത്യന്‍ വിമാനത്താവളമാണ് ബംഗളൂരു. ദുബൈയില്‍നിന്ന് രാവിലെ പത്തിനു പുറപ്പെട്ട വിമാനം 3.40ന് ആണ് ബംഗളൂരുവില്‍ ലാന്‍ഡ് ചെയ്തത്.

ആഘോഷത്തോടെയാണ് ബിയാല്‍ ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനത്തെ വരവേറ്റത്. ബംഗളൂരു വിമാനത്താവളത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിന് എമിറേറ്റ്‌സ് എയര്‍ലൈനിന് നന്ദി പറയുന്നതായി ബിയാല്‍ എംഡി ഹരി മാരാര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …