Breaking News

മൊബൈല്‍ ഫോൺ താഴെവീണ് പൊട്ടി ; കോഴിക്കോട്ട് യുവാവ് സഹോദരന്റെ തലയ്ക്ക് വെട്ടി…

മൊബൈല്‍ ഫോണ്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട വഴക്കിനു പിറകെ അനിയന്റെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ച്‌ യുവാവ്. മുക്കം മാമ്ബറ്റയിലാണ് സംഭവം. മാമ്ബറ്റ സ്വദേശി ജ്യോതിഷാണ് അനുജന്‍ ജിതേഷിന്റെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്.

മൊബൈല്‍ ഫോണ്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. ജിതേഷിന്റെ ഫോണ്‍ ജ്യോതിഷിന്റെ കൈയില്‍നിന്നു വീണു തകര്‍ന്നതാണ് സംഭവങ്ങളുടെ തുടക്കം.

ഇതില്‍ കുപിതനായ അനിയന്‍ ജ്യേഷ്ഠന്റെ ഫോണും തകര്‍ത്തു. ഇതോടെ കത്തിയുമായെത്തിയ ജ്യോതിഷ് അനിയന്റെ തലയ്ക്കു വെട്ടുകയായിരുന്നു. പരിക്കേറ്റ ജിതേഷ് മുക്കത്തെ സ്വകാര്യ മെഡിക്കല്‍

കോളേജില്‍ പരിചരണത്തില്‍ കഴിയുകയാണ്. തലയ്ക്ക് ആഴത്തില്‍ മുറിവുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ജ്യോതിഷിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …