Breaking News

ലിംഗപ്രദര്‍ശനം വഴിയുണ്ടാക്കിയത് കോടികള്‍, ഓണ്‍ലിഫാന്‍സിലെ മിന്നുംതാരം ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ..!

ലൈംഗിക കേളികള്‍ക്ക് കുപ്രസിദ്ധമായ ഓണ്‍ലി ഫാന്‍സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ കാശുവാരി താരമായി മാറിയ സിംഗപ്പൂര്‍ യുവാവ് ഒടുവിൽ കുടുങ്ങി. ഓണ്‍ലി ഫാന്‍സിലൂടെ ലോകപ്രശസ്തനായി മാറിയ ടൈറ്റസ് ലോ എന്ന യുവാവിനെയാണ് സിംഗപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിലെ ഏറ്റവും സെക്‌സിയായ ചെറുപ്പക്കാരന്‍ എന്ന് ഓണ്‍ലിഫാന്‍സ് ആരാധകര്‍

വിശേഷിപ്പിക്കുന്ന ടൈറ്റസിനെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി സ്വന്തം നഗ്‌നദൃശ്യങ്ങള്‍ പങ്കുവെച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 21 മാസം ജയില്‍ ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. താന്‍ കുറ്റമൊന്നും ചെയ്തില്ലെന്ന് ടൈറ്റസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സിംഗപ്പൂര്‍ നിയമപ്രകാരം ഇയാള്‍ക്ക് രക്ഷപ്പെടാനാവില്ലെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

22-കാരനായ ടൈറ്റസ് ലോ 2021 ഏപ്രില്‍ മുതലുള്ള കാലത്താണ് ഓണ്‍ലി ഫാന്‍സ് വഴി തന്റെ നഗ്‌നദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. സബ്‌സ്‌ക്രിപ്ഷനിലൂടെ പ്രവര്‍ത്തിക്കുന്ന ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ഇയാള്‍ ഈ കാലയളവില്‍ വന്‍തുക സമ്പാദിച്ചതായി പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ ഷര്‍ട്ടിടാത്ത ചിത്രം ഓണ്‍ലി ഫാന്‍സിലൂടെ പങ്കുവെച്ചാണ് ഇയാള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ശ്രദ്ധിക്കപ്പെട്ടത്.

അധികം വൈകാതെ, ടൈറ്റസ് തന്റെ ലിംഗപ്രദര്‍ശനം തുടങ്ങി. നഗ്‌ന ചിത്രങ്ങള്‍ ഇയാള്‍ നിരന്തരം പോസ്റ്റ് ചെയ്തു. ഒപ്പം, ലൈംഗികകേളികളുടെ വീഡിയോ ദൃശ്യങ്ങളും ഷെയര്‍ ചെയ്തു. അതിനിടയില്‍, രണ്ടായിരം പേര്‍ പണംമുടക്കി ഇയാളുടെ ഫാന്‍സായി മാറി. ഇയാളുടെ നഗ്‌നദൃശ്യങ്ങള്‍ കാണാന്‍ ഇവരോരുത്തരും 15 ഡോളര്‍ മുടക്കിയതോടെ ഈ ചെറുപ്പക്കാരന്‍ സമ്പന്നനായി മാറി. പ്രതിമാസം ടൈറ്റസ് 30 ലക്ഷം രൂപയോളം സമ്പാദിച്ചു.

ഓണ്‍ലി ഫാന്‍സ് വഴി കിട്ടിയ പണം ഉപയോഗിച്ച് ടൈറ്റസ് ആഡംബര ജീവിതം നയിച്ചതായി കേസ് രേഖകളില്‍ പറയുന്നു. പുതുപുത്തന്‍ കാറും വിലകൂടിയ വസ്തുക്കളും വാങ്ങിക്കൂട്ടിയ ടൈറ്റസ് ഓണ്‍ലി ഫാന്‍സിലെ തന്റെ താരജീവിതം തുടരുന്നതിനിടെയാണ് ഇയാള്‍ക്ക് പണികിട്ടിയത്. ടൈറ്റസിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യവിവരപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.

ടൈറ്റസ് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ഓണ്‍ലി ഓന്‍സിനു വേണ്ടി പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തി. ഇയാള്‍ ഉപയോഗിച്ച ലാപ്ടാപ്പുകളും ക്യാമറകളും സ്മാര്‍ട്ട് ഫോണും പൊലീസ് പിടിച്ചെടുത്തു. ടൈറ്റസിന്റെ ഓണ്‍ലി ഫാന്‍സ് അക്കൗണ്ട് പൊലീസ് മരവിപ്പിക്കുകയും ചെയ്തു.

എന്നാല്‍, പൊലീസിനോട് നിസ്സഹകരിച്ച ഇയാള്‍ മറ്റൊരു ഫോണിലൂടെ തന്റെ പാസ് വേഡ് മാറ്റുകയും പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റിലായത്. ഐടി നിയമങ്ങള്‍ പ്രകാരമുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. വന്‍തുക ജാമ്യത്തിന് പുറത്തിറങ്ങിയെങ്കിലും വിവിധ കുറ്റങ്ങള്‍ പ്രകാരം ഇയാള്‍ക്ക് ജയിലില്‍ പോവേണ്ടിവരുന്ന സാഹചര്യമാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …