Breaking News

News Desk

തരംഗമാവാൻ ‘ഇവ’; രാജ്യത്തെ ആദ്യ സൗരോർജ ഇലക്ട്രിക് കാർ അവതരിപ്പിച്ച് വേവ് മൊബിലിറ്റി

പൂനെ : ഇലക്ട്രിക് വാഹനങ്ങൾ വിപണി കീഴടക്കാൻ ഒരുങ്ങുമ്പോൾ, അതിൽ നിന്നും ഒരു പടി കൂടി കടന്ന് രാജ്യത്തെ ആദ്യ സൗരോർജ ഇലക്ട്രിക് കാർ അവതരിപ്പിച്ച് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേവ് മൊബിലിറ്റി എന്ന സ്റ്റാർട്ടപ്പ്. ഇവാ എന്ന് പേരിട്ടിരിക്കുന്ന, ബാറ്ററി ചാർജിംഗ് സൗകര്യവുമുള്ള കാർ പൂർണ്ണമായും ഓട്ടോമാറ്റിക് ആണെന്നും, ഒരു യൂണിറ്റ് വൈദ്യുതി കൊണ്ട് 20 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. ചെറുതും, വലുതുമായ നഗരങ്ങൾക്ക് ഇണങ്ങുന്ന …

Read More »

വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ നടപ്പിലാക്കും: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ കേരളത്തിലെത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശബരി പാതയ്ക്ക് 100 കോടി രൂപ ഉൾപ്പെടെ 2,033 കോടി രൂപയാണ് ഈ വർഷത്തെ ബജറ്റിൽ കേന്ദ്രം കേരളത്തിന് അനുവദിച്ചത്. സിൽവർ ലൈനിൽ ജനവികാരം കണക്കിലെടുക്കണമെന്നും ഉടൻ കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഏറെക്കാലമായി സംസ്ഥാനം കേന്ദ്രത്തിന്‍റെ സഹായം തേടുന്ന പദ്ധതിയാണ് അങ്കമാലി-ശബരി റെയിൽ പാത. 116 കിലോമീറ്റർ പാതയ്ക്കായി ഈ …

Read More »

അഴിമതി കുറഞ്ഞ ഒന്നാമത്തെ അറബ് രാജ്യമായി യുഎഇ; രണ്ടാം സ്ഥാനം ഖത്തറിന്

ദുബായ്: അഴിമതി ഏറ്റവും കുറവുള്ള അറബ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാമത്. ട്രാൻസ്പരൻസി ഇന്‍റർനാഷണലിന്‍റെ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സ്-2022 ന്‍റെ പട്ടികയിലാണ് നേട്ടം. 67 ആണ് യുഎഇയുടെ സ്കോർ. അറബ് രാജ്യങ്ങളിൽ 58 പോയിന്‍റുമായി ഖത്തർ രണ്ടാം സ്ഥാനത്താണ്. കുവൈത്തിന് 42 പോയിന്‍റുണ്ട്. സൗദി അറേബ്യയ്ക്ക് 51, ബഹ്റൈന് 44, ഒമാന് 44, എന്നിങ്ങനെയാണ് സ്കോർ. ലിബിയ (17), യെമൻ (16), സിറിയ (13) എന്നിവയാണ് ഏറ്റവും അഴിമതിയുള്ള അറബ് …

Read More »

ആലുവയില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ആലുവയിൽ കരിങ്കൊടി വീശി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ആലുവ ബൈപ്പാസിലായിരുന്നു പ്രതിഷേധം. കരിങ്കൊടിയുമായി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഷാദ് ജിന്നാസ്, ലിന്‍റോ പി. ആന്‍റോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന ബജറ്റ് നികുതി ഭീകരതയാണെന്നും അതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി …

Read More »

സംസ്ഥാനത്തിൻ്റെ വികസന യാത്രയ്ക്ക് ഊർജം പകരുന്ന ബജറ്റ്; പ്രശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് സംസ്ഥാനത്തെ വികസനത്തിന്‍റെ പാതയിലേക്ക് നയിക്കാനുള്ള ശക്തമായ ഇടപെടലാണ് ഈ വർഷത്തെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് ശക്തമായ പുരോഗതിയുടെ സൂചനയാണ്. 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. നമ്മുടെ കാർഷിക, വ്യാവസായിക മേഖലകൾ പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്. ഈ വികസന യാത്ര വേഗത്തിലാക്കുകയും കൂടുതൽ ഊർജം പകരുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി …

Read More »

കൊല്ലം കളക്ടറേറ്റില്‍ ബോംബ് ഭീഷണി; സന്ദേശമെത്തിയത് കത്തിലൂടെ

കൊല്ലം: കൊല്ലം കളക്ടറേറ്റിൽ കത്തിലൂടെ ബോംബ് ഭീഷണി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഏഴ് സ്ഥലങ്ങളിൽ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും തന്നെ കണ്ടെത്തിയില്ല. തപാൽ മാർഗം കൊല്ലം കളക്ടറുടെ പേരിലാണ് ബോംബ് ഭീഷണിക്കത്ത് ലഭിച്ചത്. കളക്ടറേറ്റിൽ ഏഴിടങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 2.20 നും 2.21 നും ഇടയിൽ അവ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. പൊലീസും ഫയർഫോഴ്സും …

Read More »

ബജറ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവർത്തകർ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്‌, യുവമോർച്ച പ്രവർത്തകർ. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ബജറ്റ് കത്തിച്ചു. യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ ഒരു യുവമോർച്ച പ്രവർത്തകന് പരിക്കേറ്റു. റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Read More »

കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുന്നതിനുള്ള സമഗ്ര ബജറ്റ്; വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് ആരോഗ്യ മേഖലയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ, പൊതുജനാരോഗ്യ മേഖലയ്ക്ക് 2828.33 കോടി രൂപയാണ് വകയിരുത്തിയത്. മുൻ വർഷത്തേക്കാൾ 196.50 കോടി രൂപ അധികം അനുവദിച്ചിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിന്റെ വിവിധ വിഭാഗങ്ങൾക്ക് 49.05 കോടി രൂപയും ദേശീയ ആരോഗ്യ ദൗത്യത്തിന് 500 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇത് ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ജീവിതശൈലീ രോഗ നിയന്ത്രണത്തിനും അനുബന്ധ …

Read More »

അദാനി വിവാദം; ഇന്ത്യൻ വിപണി കൃത്യമായി നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍

മുംബൈ: അദാനി വിവാദം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ഇന്ത്യൻ വിപണി കൃത്യമായി നിയന്ത്രിക്കപ്പെടുന്നുണ്ടെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. അദാനി ഗ്രൂപ്പുമായി പരിമിതമായ ഇടപാടുകൾ മാത്രമാണുള്ളതെന്ന വിശദീകരണങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതിനാൽ, ഓഹരി വിപണിയിലെ തകർച്ച അവരെ കാര്യമായി ബാധിക്കില്ല. നിക്ഷേപകർക്ക് നേരത്തെ ഉണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോഴും ഉണ്ടെന്നാണ് താൻ കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ …

Read More »

മോദിയുടെ ആശയങ്ങളിലെ ഇന്ത്യയല്ലിത്; വിമർശനവുമായി ഫ്രഞ്ച് നടി മരിയൻ ബോർഗോ

പനജി: ഉടമസ്ഥാവകാശത്തെച്ചൊല്ലി ഗോവയിൽ തർക്കത്തിലുള്ള സ്ഥലവും വീടും ഉപേക്ഷിക്കാനൊരുങ്ങി ഫ്രഞ്ച് നടി മരിയൻ ബോർഗോ. തർക്കത്തെ തുടർന്ന് ഒരു കൂട്ടം ആളുകൾ തന്നെ കെട്ടിയിട്ടതായി നടി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട് ഉപേക്ഷിക്കുകയാണെന്ന് മരിയൻ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളിലുള്ള ഇന്ത്യയല്ല ഇതെന്നും നടി വിമർശിച്ചു. നോർത്ത് ഗോവയിലെ കലൻഗുട്ട് ബീച്ചിന് സമീപം മരിയൻ ബോർഗോ വാങ്ങിയ വീടിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് തന്നെ കെട്ടിയിട്ടതെന്നാണ് ആരോപണം. ഗോവയുടെ തലസ്ഥാനമായ പനജിക്ക് …

Read More »