Breaking News

തരംഗമാവാൻ ‘ഇവ’; രാജ്യത്തെ ആദ്യ സൗരോർജ ഇലക്ട്രിക് കാർ അവതരിപ്പിച്ച് വേവ് മൊബിലിറ്റി

പൂനെ : ഇലക്ട്രിക് വാഹനങ്ങൾ വിപണി കീഴടക്കാൻ ഒരുങ്ങുമ്പോൾ, അതിൽ നിന്നും ഒരു പടി കൂടി കടന്ന് രാജ്യത്തെ ആദ്യ സൗരോർജ ഇലക്ട്രിക് കാർ അവതരിപ്പിച്ച് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേവ് മൊബിലിറ്റി എന്ന സ്റ്റാർട്ടപ്പ്.

ഇവാ എന്ന് പേരിട്ടിരിക്കുന്ന, ബാറ്ററി ചാർജിംഗ് സൗകര്യവുമുള്ള കാർ പൂർണ്ണമായും ഓട്ടോമാറ്റിക് ആണെന്നും, ഒരു യൂണിറ്റ് വൈദ്യുതി കൊണ്ട് 20 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. ചെറുതും, വലുതുമായ നഗരങ്ങൾക്ക് ഇണങ്ങുന്ന തരത്തിലാണ് ഇവയുടെ നിർമാണം.

സിംഗിൾ ഡോർ ഉള്ള കാറിന് രണ്ട് മുതിർന്നവരെയും, ഒരു കുട്ടിയെയും വഹിക്കാൻ ഉള്ള ശേഷി ഉണ്ട്. അതിവേഗമുള്ള നഗരവൽക്കരണത്ത തുടർന്ന് ഉണ്ടാവുന്ന ഗതാഗത കുരുക്കുകളെ അതിജീവിക്കാൻ ഇത്തരം വാഹനങ്ങൾ അനിവാര്യമാണെന്ന് സഹസ്ഥാപകനായ വിലാസ് ദേശ് പാണ്ഡെ പറയുന്നു. കുട്ടികളെ സ്കൂളിൽ വിടുന്ന മാതാപിതാക്കൾ, ജോലിക്കായി നഗരത്തിന്റെ വിദൂര കോണിൽ നിന്നെത്തുന്ന ദമ്പതികൾ, വിദ്യാർത്ഥികൾ എന്നിവരെയെല്ലാം ലക്ഷ്യമാക്കി 2024 ഓടെ ഇവാ വിപണിയിൽ എത്തും.

About News Desk

Check Also

ചരിത്രം എഴുതി ഷാലിസ ധാമി; മുന്നണി പോരാളികളെ നയിക്കാൻ എത്തുന്ന ആദ്യ വനിതാ കമാൻഡർ

ന്യൂഡൽഹി : ഗ്രൂപ്പ്‌ ക്യാപ്റ്റൻ ഷാലിസ ധാമി ഇന്ത്യൻ വ്യോമസേനയുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് പുതിയ ഉത്തരവാദിത്തത്തിലേക്ക്. പടിഞ്ഞാറൻ മേഖലയിലെ മുന്നണി …