ദൈനംദിന അപ്ഡേറ്റുകൾ നൽകി ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് ദളപതി 67 ന്‍റെ നിർമ്മാതാക്കൾ. സാറ്റലൈറ്റ് അവകാശവും മ്യൂസിക് റൈറ്റും ആരുടേതാണെന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം അവർ പറഞ്ഞിരുന്നു. ഇപ്പോൾ എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു അപ്ഡേറ്റ് കൂടി ടീം ടി 67 നല്കിയിരിക്കുകയാണ്. സംഗതി ഒരു പോസ്റ്ററാണ്. ചിത്രത്തിന്‍റെ പേര് വെള്ളിയാഴ്ച പുറത്തുവിടുമെന്നാണ് പോസ്റ്ററിന്‍റെ ഉള്ളടക്കം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് ടൈറ്റിൽ പ്രഖ്യാപിക്കുക. എന്നാൽ പോസ്റ്ററിലെ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. …
Read More »അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രാൻസ് താരം റാഫേൽ വരാനെ
പാരീസ്: ഫ്രാൻസ് പ്രതിരോധ താരം റാഫേൽ വരാനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിലെ ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാൻസ് ടീമിലെ ശക്തമായ സാന്നിധ്യമായിരുന്ന വരാനെ അപ്രതീക്ഷിതമായാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 2018ൽ ലോകകപ്പ് നേടിയപ്പോഴും വരാനെ ടീമിൽ അംഗമായിരുന്നു. ലോകകപ്പിൽ ഫ്രാൻസിനായി എല്ലാ മത്സരങ്ങളിലും വരാനെ കളിച്ചിട്ടുണ്ട്. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ലോകകപ്പിന്‍റെ ഫൈനലിൽ എത്തിയെങ്കിലും ഫ്രാൻസിന് കിരീടം …
Read More »പരിശോധിക്കാതെ ഹെൽത്ത് കാർഡ് നല്കിയത് സമൂഹത്തിനോട് ചെയ്ത ദ്രോഹമെന്ന് വീണാ ജോർജ്
തിരുവനന്തപുരം: ഹെൽത്ത് കാർഡ് വിതരണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് കാർഡ് ഡിജിറ്റലാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഡിഎംഒമാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. ഡോക്ടർ ചെയ്തത് സമൂഹത്തിനോടുള്ള ദ്രോഹമെന്നും മന്ത്രി പറഞ്ഞു. പരിശോധന പോലും നടത്താതെ പണം വാങ്ങി സർക്കാർ ഡോക്ടർ ഹെൽത്ത് കാർഡ് നൽകുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. പരിശോധിക്കാതെ ഹെൽത്ത് കാർഡ് നല്കിയ തിരുവനന്തപുരം …
Read More »