Breaking News

ബംഗാളില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം…

ബിജെപി-തൃണമൂല്‍ ഏറ്റുമുട്ടല്‍ തുടരുന്ന ബംഗാളിലെ ബരാക്പൊരയില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ പുകയുന്നു. ബരാക്പൊരയിലെ ഭട്‍പാരയിലാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്. നാല് പേര്‍ക്ക് പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ബരാക്പൊരയിലെ ബിജെപി എംപി അര്‍ജ്ജുന്‍ സിങിന്‍റെ വീടിന് നേരെയും ബോംബേറ് നടന്നിരുന്നു. ബംഗാളിലെ ബിജെപി-തൃണമൂല്‍ സംഘര്‍ഷം നടന്ന

സ്ഥലങ്ങളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കര്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടാകുന്നത്. ഇന്നലെ രാത്രിയോടെ ഒരു സംഘം ഭട്പാരിയല്‍ സംഘര്‍ഷം

ഉണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ചില വീടുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ബരാക്പൊര പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …