Breaking News

സൗദി അറേബ്യയിൽ വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യത

ജിദ്ദ: സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് (തിങ്കൾ) മുതൽ വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.

തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ ജൗഫ്, ഹായിൽ, അൽ ഖസിം, റിയാദ്, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ തിങ്കൾ മുതൽ ബുധനാഴ്ച വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. റിയാദ്, മക്ക, മദീന, അൽ ജൗഫ്, തബൂക്ക്, വടക്കൻ അതിർത്തികൾ, ഹാഇൽ, അൽ ഖസിം, എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്ററിലധികം വേഗതയിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. 

തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, മദീന മേഖലയുടെ വടക്ക് എന്നിവിടങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ മഞ്ഞ് രൂപപ്പെടുന്നതിന് പുറമെ താപനില പൂജ്യത്തിനും നാല് ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആകുമെന്നുമാണ് പറയുന്നത്. തിങ്കൾ മുതൽ വെള്ളി വരെ അൽ ഖാസിം, റിയാദ്, കിഴക്കൻ പ്രവിശ്യയുടെ വടക്ക് എന്നിവിടങ്ങളിൽ താപനില 4-9 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …