Breaking News

വനിതാ ടി20 ലോകകപ്പ്: ഇംഗ്ലണ്ടിന് ജയം, ഇന്ത്യക്ക് 11 റൺസിന് തോൽവി

പോർട്ട് എലിസബത്ത്: വനിതാ ടി 20 ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ തോൽവി. ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ത്യയെ 11 റൺസിനാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റിനു 140 റൺസ് മാത്രമാണ് നേടിയത്. ഇതോടെ തിങ്കളാഴ്ച അയർലൻഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരം സെമി ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യയ്ക്ക് നിർണായകമാകും. ഇംഗ്ലണ്ട് സെമി ഫൈനലിലെത്തി.

സ്‌കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ്, ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ്.

ഇംഗ്ലണ്ടിനായി 42 പന്തിൽ 50 റൺസ് നേടിയ നാറ്റ് സിവറാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്മൃതി മന്ദാന (41 പന്തിൽ 52 റൺസ്), റിച്ച ഘോഷ് (34 പന്തിൽ 47 റൺസ്) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …