പ്രണയം നിരസിച്ചതിന് യുവതിയുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലം കാവനാടാണ് നാടിനെ നടുക്കിയ സംഭവം. കടവൂര്‍ സ്വദേശി ശെല്‍വമണിയാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് 95 ശതമാനത്തിലധികം പൊള്ളലേറ്റ യുവാവ് മരിച്ചത്.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് തീ കൊളുത്തിയതെന്നാണ് യുവാവിന്റെ മൊഴി. പൊള്ളലേറ്റ യുവതിയുടെ അമ്മയും ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.