Breaking News

Politics

സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി; മഹാരാഷ്ട്രയിൽ രമേഷ് ബൈസ്

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. ഝാർഖണ്ഡ് ഗവർണർ രമേഷ് ബൈസിനെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചു. മഹാരാഷ്ട്ര ഗവർണർ സ്ഥാനം ഒഴിയാൻ ഭഗത് സിംഗ് കോഷിയാരി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് രമേഷ് ബൈസിന്‍റെ നിയമനം. സിപി രാധാകൃഷ്ണനാണ് ഝാർഖണ്ഡ് ഗവർണർ. ലഫ്റ്റനന്‍റ് ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശ് ഗവർണറാകും. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സിക്കിമിന്‍റെ പുതിയ ഗവർണർ. ഗുലാം ചന്ദ് കടാരിയ അസമിലും …

Read More »

പഴയ പെന്‍ഷന്‍ സമ്പ്രദായം തിരികെ കൊണ്ടുവരുന്നതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ട്: ധനമന്ത്രി

അഗര്‍ത്തല: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ സമ്പ്രദായം തിരികെ കൊണ്ടുവരുന്നതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ ശാസ്ത്രീയമായി നടപ്പാക്കുന്നതിന് പഠനം നടക്കുകയാണ്. പഴയ പെൻഷൻ രീതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലും കേന്ദ്ര നിലപാട് നിർണായകമാകും. രാജസ്ഥാനിലുൾപ്പടെ നേരത്തെ അടച്ച പണം എങ്ങനെ തിരികെ നൽകുമെന്നതിൽ അവ്യക്തതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടതുമുന്നണി സർക്കാരിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പങ്കാളിത്ത പെൻഷൻ പിന്‍വലിക്കല്‍. രണ്ടാം പിണറായി സര്‍ക്കാര്‍ …

Read More »

പാർട്ടി ഫണ്ട് തിരിമറി; പി കെ ശശിക്കെതിരെ വീണ്ടും അന്വേഷണം

പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ കെടിഡിസി ചെയർമാൻ പികെ ശശിക്കെതിരെ വീണ്ടും അന്വേഷണം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണ ചുമതല. മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയിൽ നേരിട്ട് പോയി വിവരങ്ങൾ ശേഖരിച്ച് ഒരു മാസത്തിനകം പാർട്ടിക്ക് റിപ്പോർട്ട് നൽകണം. സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ശശിക്കെതിരായ ആരോപണങ്ങൾ പ്രാദേശിക ഘടകം പരിശോധിക്കട്ടെ എന്ന …

Read More »

കെപിസിസി നിര്‍വാഹകസമിതിയോഗം ഇന്ന്; ഇന്ധന സെസിൽ തുടർ സമരപരിപാടികൾ ചർച്ചയാകും

കൊച്ചി: കെ.പി.സി.സി നിർവാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഫണ്ട് ശേഖരണ പദ്ധതിയായ 138 ചലഞ്ചും ബൂത്തുതല ഭവനസന്ദർശന പരിപാടിയായ ‘ഹാത്ത് സേ ഹാത്ത് അഭിയാൻ’ കാമ്പയിനും വിജയിപ്പിക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം. ഇന്ധന സെസ് സംബന്ധിച്ച തുടർ സമരപരിപാടികൾ യോഗത്തിൽ തീരുമാനിക്കും. പാർട്ടി പുനഃസംഘടനയും യോഗത്തിൽ ചർച്ചയാകും. ബജറ്റിനെതിരെയുള്ള പ്രതികരണങ്ങളിൽ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്‍റും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് യോഗത്തിൽ വിമർശനമുയരും. രാവിലെ …

Read More »

കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വീട് ആക്രമിച്ച പ്രതി പിടിയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി ഏടാട്ട് ചീരാക്കൽ പുത്തൂർ ഹൗസിൽ മനോജ് (46) ആണ് അറസ്റ്റിലായത്. ഏറെ നാളായി മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾ 10 വർഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലുമായി താമസിച്ചിരുന്നു. നേരത്തെ ആനന്ദഭവൻ ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. തമ്പാനൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Read More »

ഉമ്മൻ ചാണ്ടി ഇന്ന് ബെം​ഗളൂരുവിലേക്ക്; വിമാനമൊരുക്കി എഐസിസി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും എം.എൽ.എയുമായ ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവിൽ നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് ബെം​ഗളൂരുവിലേക്ക് മാറ്റുന്നത്. ന്യൂമോണിയ ബാധയെ തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായാലുടൻ വിദഗ്ധ ചികിത്സയ്ക്കായി മാറ്റാനായിരുന്നു തീരുമാനം. ഉമ്മൻചാണ്ടിയെ എ.ഐ.സി.സിയാണ് ബംഗളൂരുവിലേക്ക് കൊണ്ടുവരുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം കെ സി വേണുഗോപാൽ ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച …

Read More »

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി: കെ.എസ്.യു വനിതാ നേതാവിനെതിരെ പുരുഷ പൊലീസിന്റെ അതിക്രമം

കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു വനിതാ നേതാവിനെ പുരുഷ പൊലീസ് ആക്രമിച്ചു. കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെയാണ് പൊലീസ് ആക്രമിച്ചത്. കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്.ഐ കഴുത്തിന് കുത്തി പിടിച്ചു. പിന്നീട് വനിതാ പൊലീസ് എത്തി മിവയെ പിടികൂടി പൊലീസ് വാഹനത്തിൽ കയറ്റി. ഇതിനിടെ പുരുഷ പൊലീസുകാരും ഇടപെട്ടു. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. കൊച്ചിയിൽ രണ്ടിടത്ത് മുഖ്യമന്ത്രിക്കെതിരെ …

Read More »

മോദിയേക്കാള്‍ ശക്തനായ ഏകാധിപതിയാകാനാണ് പിണറായി മത്സരിക്കുന്നത്: കെസി വേണുഗോപാൽ

തിരുവനന്തപുരം: മോദിയേക്കാൾ വലിയ ഏകാധിപതിയാകാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ഭാരത് ജോഡോ യാത്രികർക്കും കെ.സി വേണുഗോപാലിനും കെ.പി.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭ ടിവി ഒരു വിഭാഗം മാത്രം പ്രക്ഷേപണം ചെയ്യുന്നതുപോലെ കേരളത്തിലെ നിയമസഭാ ടിവിയും പ്രതിപക്ഷ പ്രതിഷേധം കാണിക്കുന്നില്ല. യാത്രയ്ക്കിടെ സി.പി.എമ്മിനെതിരെ ഒരക്ഷരം മിണ്ടിയില്ലെങ്കിലും രാഹുൽ ഗാന്ധിയെ സിപിഎം തുടർച്ചയായി അധിക്ഷേപിച്ചു . കോൺഗ്രസ് ഇതിനോട് പ്രതികരിക്കുക …

Read More »

കര്‍ണാടക സുരക്ഷിതമാകാൻ ബി.ജെ.പി അധികാരത്തില്‍ തുടരണം: അമിത് ഷാ

ബെംഗളൂരു: കേരളം സുരക്ഷിതമല്ലെന്ന പരോക്ഷ പരാമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടക സുരക്ഷിതമായി തുടരണമെങ്കിൽ ബിജെപി അധികാരത്തിൽ തുടരണമെന്ന് പറയവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 1,700 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വെറുതെ വിട്ടയച്ച കോൺഗ്രസിന് കർണാടകയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് പുട്ടൂരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. കോൺഗ്രസ് 1,700 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ തുറന്നുവിട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും പൂർണ്ണമായും അടച്ചുപൂട്ടുകയും ചെയ്തു. …

Read More »

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിലും ബീഹാറിലും ആർജെഡി–ജെഎംഎം സഖ്യമായി മത്സരിക്കും

പട്ന: ആർജെഡിയും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാൻ തീരുമാനം. ആർജെഡി നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ജെഎംഎം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ധാരണയുണ്ടായത്. ഹേമന്ത് സോറന്‍റെ റാഞ്ചിയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ബിഹാറിൽ വിജയകരമായ മഹാസഖ്യം ജാർഖണ്ഡിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലും ജാർഖണ്ഡിലും ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ആർജെഡി-ജെഎംഎം കക്ഷികളുടെ പ്രധാന ലക്ഷ്യം. ജാർഖണ്ഡിലെ …

Read More »